സാംസംഗ് ഗാലക്സി എസ് 3 ക്ക് റെക്കോര്‍ഡ്‌ വില്പന- അഞ്ചു മാസത്തിനിടെ 30 ദശലക്ഷം ഫോണുകള്‍ വിറ്റഴിഞ്ഞു

സാംസങ്ങിനെ അതിശയിപ്പിച്ചുകൊണ്ട് ഗ്യാലക്സി എസ് 3 യുടെ വില്പന 30 ദശലക്ഷം കവിഞ്ഞു. ഈ കഴിഞ്ഞ മേയില്‍ ആണ് സാംസംഗ് ഗ്യാലക്സി എസ് 3 മാര്‍ക്കറ്റില്‍ എത്തിയത്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഒ എസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഗ്യാലക്സി എസ് 3 ക്ക് തുടക്കം മുതല്‍ തന്നെ വന്‍ സ്വീകാര്യതയയിരുന്നു ലഭിച്ചിരുന്നത്.

Samsung GALAXY S IIIആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ അനേകം സ്മാര്‍ട്‌ഫോണുകള്‍ ഉണ്ടെങ്കിലും ഐഫോണ്‍ നിലവാരം ആഗ്രഹിക്കുവര്‍ക്ക് യോജിച്ച ഒന്നാണ് ഗാലക്‌സി എസ്-3. 133 ഗ്രാമാണ് പ്ലാസ്റ്റിക് ബോഡിയുള്ള ഗാലക്‌സി എസ്-3യുടെ ഭാരം. മാര്‍ബിള്‍ വൈറ്റ്, പെബ്ബിള്‍ ബ്ലൂ നിറങ്ങളില്‍ ഗാലക്‌സി എസ്-3 ലഭ്യംമാണ്. 4.8 ഇഞ്ച് സ്‌ക്രീന്‍, ക്വാഡ് കോര്‍ പ്രോസസര്‍, എന്‍എഫ്‌സി പേയ്‌മെന്റ്, ഫെയ്‌സ് റെക്കഗ്‌നിഷന്‍, എട്ടു മെഗ്പിക്‌സല്‍ റിയര്‍ കാമറ, 1.9 മെഗാപിസ്‌കല്‍ ഫ്രന്റ് കാമറ തുടങ്ങിയവയാണ് എസ്-3യുടെ മറ്റു പ്രധാന സവിശേഷതകള്‍. ആന്‍ഡ്രോയിഡ്-4 ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ എസ് ബീം, സ്മാര്‍ട് സ്‌റ്റേ, എസ് വോയ്‌സ് സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Facebook Comments