സൗദിയില്‍ വിദ്യാഭ്യാസമന്ത്രിയടക്കം നിരവധി ചുമതലകളില്‍ പുതിയ ആളുകളെ നിയമിച്ചു

സൗദി വിദ്യാഭ്യാസ മന്ത്രി ഡോ. അസം മുഹമ്മദ് അല്‍ ദക്കീലിനെ തല്‍സ്ഥാനത്ത് നിന്നും മാറ്റി. പകരം ഡോ. അഹമ്മദ് മുഹമ്മദ് അഹമ്മദ് അല്‍ ഇസയെ പുതിയ മന്ത്രിയായി നിയമിച്ചു. സമാനമായ 12 ഓളം ഉത്തരവുകളാണ് സല്‍മാന്‍ രാജാവ് പുറത്തിറക്കിയത്. സിവില്‍ സര്‍വ്വീസസ് സഹമന്ത്രിയായ ഡോ. സാലി അബ്ദുള്‍ റഹ്മാനെ മാറ്റി പകരം അബ്ദുള്ള അലി മുഹമ്മദ് മല്‍ഫിയെ നിയമിച്ചു. ഇസ്‌ലാമിക് അഫയഴ്‌സിന്റെയും മറ്റ് സുപ്രധാനചുമതലകളും വഹിക്കുന്ന സഹമന്ത്രിയായി ഡോ. തൗഫീഖ് അബദുല്ലസീസ് അല്‍ സുദൈരിയെ നിയമിച്ചു. ടെക്‌നിക്കല്‍ ആന്റ് വൊക്കേഷണല്‍ ട്രെയ്‌നിങ് കോര്‍പറേഷന്‍ ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും ഡോ. അലി അല്‍ നാസ്സര്‍ അല്‍ ഗഫീസിനെ മാറ്റി പകരം ഡോ. അഹമ്മദ് ഫഹദ് ഇബ്രാഹിമിനെ നിയമിച്ചു.

അതേസമയം ഡോ. അലി നാസ്സര്‍ അല്‍ ഗഫീസിസിനെയും അബ്ദുള്ള അബ്ദുളസ്സീസ് അല്‍ ദരബ്, ഡോ. സാലി അബ്ദുള്‍ റഹ്മാന്‍ അല്‍ ശേഹൈബിനെയും ഷൂറ കൗണ്‍സില്‍ അംഗങ്ങളായി നിയമിച്ചു.

Facebook Comments