ഷെയ്ന്‍വോണിനെ റിയാലിറ്റി ഷോയ്ക്കിടെ പാമ്പ്‌ കടിച്ചു

ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിനെ ഒരു ടിവി റിയാലിറ്റി ഷോയ്ക്കിടെ പാമ്പ്‌ കടിച്ചു. ഷെയ്ന്‍ വോണിനെ പാമ്പ്‌ കടിക്കുന്ന രംഗമുള്ള പരിപാടിയുടെ പ്രൊമോ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. അതേസമയം വിഷമില്ലാത്ത അനാക്കോണ്ട വിഭാഗത്തില്‍പ്പെട്ട പാമ്പ്‌ ഷെയ്ന്‍ വോണിനെ കടിച്ചത്. ഉടന്‍ തന്നെ വോണ്‍ ചികില്‍സ തേടിയിരുന്നു. വോണിന് മറ്റു പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ചാനല്‍ അധികൃതര്‍ അറിയിച്ചു. Network 10 ചാനലിലെ ഐ ആം എ സെലിബ്രിറ്റി.. ഗെറ്റി മീ ഔട്ട് ഓഫ് ഹിയര്‍ എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുക്കവെയായിരുന്നു ഷെയ്ന്‍ വോണിനെ പാമ്പ്‌ കടിച്ചത്. ഒരു ബോക്സില്‍ സൂക്ഷിച്ചിരുന്ന പാമ്പിന്റെ അടുത്തേക്ക് തല കൊണ്ടു വന്നപ്പോഴാണ് അപ്രതീക്ഷിതമായി വോണിന്റെ തലയില്‍ പാമ്ബ് കടിച്ചത്.
അനാക്കോണ്ട ഒരു തവണ കടിക്കുമ്ബോള്‍ 100 ഇഞ്ചക്ഷന്‍ സിറിഞ്ച് സൂചികള്‍ ശരീരത്തില്‍ കുത്തുന്ന പ്രതീതിയാകും അനുഭവപ്പെടുക.

Facebook Comments