രാമജന്മഭൂമി വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചതിനെതിരെ ഡൽഹി സര്‍വകാലാശാല ക്യാംപസില്‍ പ്രതിഷേധം.

സുബ്രഹ്മണ്യന്‍ സ്വാമിയുടെ നേതൃത്വത്തില്‍ ഡൽഹി സര്‍വകലാശാലയില്‍ രാമജന്മഭൂമി വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചതിനെതിരെ സര്‍വകാലാശാല ക്യാംപസില്‍ പ്രതിഷേധം. സെമിനാര്‍ നടക്കുന്ന നോര്‍ത്ത് ക്യാമ്പസിലെ ആര്‍ട്‌സ് ഫാക്വല്‍റ്റിക്ക് മുന്‍പില്‍ പ്രതിഷേധവുമായെത്തിയ വിദ്യാര്‍ത്ഥികളെ പോലീസ് മര്‍ദിക്കുകയും അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.

ഇടതു വിദ്യാര്‍ത്ഥി സംഘടനകളും കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍.എസ്.യുവുമാണ് പരിപാടിക്കെതിരെ പ്രതിഷേധവുമായെത്തിയത്. എതിര്‍ക്കുന്നവരെ നേരിടാനായി കനത്ത സുരക്ഷാ സന്നാഹമാണ് സര്‍വകലാശാല പരിസരത്ത് ഡൽഹി പോലീസ് ഒരുക്കിയത്. പ്രതിഷേധക്കാരെ നേരിടാന്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് സേനയെയും ക്യാംപസില്‍ വിന്യസിച്ചിരുന്നു.

student-protest