വായുമലിനീകരണത്തെ തുടര്‍ന്ന ബീജിങ്ങില്‍ ‘റെഡ് അലേര്‍ട്ട്’ പുറപ്പെടുവിച്ചു. അന്തരീക്ഷത്തില്‍ ശക്തമായ പുകനിറഞ്ഞതോടെയാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഇതേ തുടര്‍ന്ന് രാജ്യത്ത നഗരമേഖലയിലെ സ്കൂളുകളും ഫാക്ടറികളും അടച്ചിടാന്‍ നിര്‍ദ്ദേശം നല്കി. വാഹന ഗതാഗതത്തിനും ശക്തമായ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഓറഞ്ച് അലേര്‍ട്ടില്‍ നിന്നാണ് ഇപ്പോള്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലിനീകരണം ഗുരുതരമാകുമ്പോഴാണ് ചൈനയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുക. ഇതാദ്യമായാണ് ബീജിങില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുന്നത്. ചൊവ്വാഴ്ച്ച രാവിലെ ഏഴ് മണിമുതല്‍ വ്യാഴാഴ്ച്ച രാത്രി 12 മണിവരെയാണ് റെഡ് അലേര്‍ട്ട് നിലനില്ക്കുക. ഇതോടെ […]