വായുമലിനീകരണം; ചൈനയില്‍ സ്‌കൂളുകളും വ്യവസായ ശാലകളും അടച്ചു

വായുമലിനീകരണത്തെ തുടര്‍ന്ന ബീജിങ്ങില്‍ ‘റെഡ് അലേര്‍ട്ട്’ പുറപ്പെടുവിച്ചു. അന്തരീക്ഷത്തില്‍ ശക്തമായ പുകനിറഞ്ഞതോടെയാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഇതേ തുടര്‍ന്ന് രാജ്യത്ത നഗരമേഖലയിലെ സ്‌കൂളുകളും ഫാക്ടറികളും അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കി. വാഹന ഗതാഗതത്തിനും ശക്തമായ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഓറഞ്ച് അലേര്‍ട്ടില്‍ നിന്നാണ് ഇപ്പോള്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലിനീകരണം ഗുരുതരമാകുമ്പോഴാണ് ചൈനയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുക. ഇതാദ്യമായാണ് ബീജിങില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുന്നത്. ചൊവ്വാഴ്ച്ച രാവിലെ ഏഴ് മണിമുതല്‍ വ്യാഴാഴ്ച്ച രാത്രി 12 മണിവരെയാണ് റെഡ് അലേര്‍ട്ട് നിലനില്‍ക്കുക.

ഇതോടെ കിന്റര്‍ ഗാര്‍ഡനുകളിലേയും സ്‌കൂളുകളിലേയും ക്ലാസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. നിര്‍മ്മാണ പ്രവൃത്തികള്‍ക്കും നിരോധനമുണ്ട്. ചില വ്യവസായ ശാലകളോടും നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വാഹനങ്ങള്‍ക്കും കര്‍ശനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയായി നഗരത്തിലെ അന്തരീക്ഷത്തില്‍ ശക്തമായ പുക നിറഞ്ഞിരിക്കുകയാണ്.

ഒരുനിമിഷം ഒന്ന് ശ്രദ്ധിക്കൂ!! ചൈനക്കാര്‍ ചന്ദ്രനില്‍ കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ്..

എന്തിലും ഒരു പടി മുന്നില്‍ നില്‍ക്കുന്നവരാണ് ചൈനക്കാര്‍. ഇപ്പോഴിതാ ബെയിജിങ്ങിലെ ചൈനീസ് അസ്‌ട്രോനട്ട് റിസേര്‍ച്ച് ആന്‍ഡ് ട്രെയിനിങ് സെന്ററില്‍ നടന്ന ഒരു പരീക്ഷണം ഭാവിയില്‍ ചന്ദ്രനില്‍ കൃഷി വരെ ചെയ്യാന്‍ സാധിക്കുന്ന ഒരു കണ്ടുപിടുത്തം നടത്തിയിരിക്കുന്നു. കഷ്ടിച്ച് 300 ഘനമീറ്റര്‍ വിസ്താരമുള്ള ഒരു അടഞ്ഞ ക്യാബിനില്‍ രണ്ടു പേര്‍ താമസിച്ചു നാലിനം പച്ചക്കറികള്‍ വളര്‍ത്തിയാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ ഈ നിഗമനത്തിലെത്തിയത്. ആ സസ്യങ്ങള്‍ നല്‍കിയ ഓക്‌സിജന്‍ ഉപയോഗിച്ചും ഭക്ഷണത്തിനായി പച്ചക്കറി വിളവെടുപ്പ് നടത്തിയുമാണ് ഇരുവരും ജീവിച്ചത്.

ആദ്യമായാണ്‌ ചൈന ഇത്തരം ഒരു പരീക്ഷണം നടത്തുന്നത്. ജര്‍മന്‍ ശാസ്ത്രജ്ഞരും ചൈനയുടെ ഈ ഉദ്യമത്തില്‍ പങ്കാളികളാണ്. ചന്ദ്രനിലോ ചൊവ്വാഗ്രഹത്തിലോ പരീക്ഷിക്കാന്‍ പാകത്തില്‍ 2011 ലാണ് ‘കണ്‍ട്രോള്‍ഡ് ഇക്കോളജിക്കല്‍ ലൈഫ് സപ്പോര്‍ട്ട് സിസ്റ്റം’ എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാബിന്‍ സംവിധാനം ചൈന രൂപകല്‍പ്പന ചെയ്തത്.  ബഹിരാകാശ സഞ്ചാരികള്‍ക്ക്  വായുവും ഭക്ഷണം പാകം ചെയ്യാന്‍ പച്ചക്കറികളും ലഭ്യമാക്കുകയെന്ന ലക്ഷ്യമാണ് ഈ പരീക്ഷണത്തിന് പിന്നിലുള്ളത് .