ഫെയ്‌സ്ബുക്ക് മെസഞ്ചറിനെ കടത്തിവെട്ടി വാട്ട്‌സ് ആപ്പ്

[vc_column_text width=”1/1″ el_position=”first last”]

ഫെയ്‌സ്ബുക്കിനെ കടത്തിവെട്ടി വാട്ട്‌സ് ആപ്പ് ( WhatsApp ) മെസേജ് സര്‍വീസിലെ നമ്പര്‍ വണ്‍ ആകുന്നു. സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഫെയ്‌സ്ബുക്ക് മെസഞ്ചറിനേക്കാള്‍ പ്രിയം വാട്‌സ് ആപ്പിനോടാണെന്ന് സര്‍വേ ഫലം സൂചിപ്പിക്കുന്നു.

അഞ്ച് രാജ്യങ്ങളില്‍ ‘ഓണ്‍ ഡിവൈസ് റിസര്‍ച്ച്‘ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഫെയ്ബുക്ക് മെസേജ് സര്‍വീസ് ഉപയോഗിക്കുന്നവരേക്കാള്‍ കൂടുതല്‍ ആള്‍ക്കാര്‍ വാട്‌സ് ആപ്പിനെ ആശ്രയിക്കുന്നതായാണ് സര്‍വേ പറയുന്നത്.

messenger-wars-whatsapp-leads

ലോകത്ത് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം കൂടിയ അമേരിക്ക, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ഇന്‍ഡൊനീഷ്യ, ചൈന എന്നിവിടങ്ങളിലാണ് സര്‍വേ നടത്തിയത്. 3,759 ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്. ഫോണുകളിലായിരുന്നു സര്‍വേ. വീചാറ്റ്, ആപ്പിള്‍ ഐ മെസേജ്, ഗൂഗിള്‍ ഹാങ്ഔട്ട്, ബി.ബി.എം. മെസഞ്ചര്‍, സ്‌നാപ്ചാറ്റ്, സൈ്കപ്പ് എന്നിവയും പ്രിയപ്പെട്ടവയാണ്.

[/vc_column_text] [vc_gallery type=”flexslider_fade” interval=”3″ onclick=”link_no” img_size=”638×479″ images=”2123,2122,2121,2120,2118,2119,2117,2116,2114,2115,2113,2112,2110,2111,2108,2107,2109″ custom_links_target=”_self” width=”1/1″ el_position=”first last”]

ബ്രൌസറില്‍ നിന്നും ചാറ്റ് ചെയ്യാനുള്ള സംവിധാനവുമായി ഫയര്‍ഫോക്സ്

എല്ലാ വെബ്‌ സൈറ്റിലും ഫേസ് ബുക്ക് ചാറ്റ് കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ ? എങ്കിലിതാ അത്തരം ഒരു സംവിധാനം ഫയര്‍ഫോക്സ് കൊണ്ട് വന്നിരിക്കുന്നു. മോസില്ല ഫയര്‍ഫോക്സിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് ഈ സംവിധാനം ലഭ്യമാക്കിയിട്ടുള്ളത്‌ . ഫേസ് ബുക്ക് പ്രേമികള്‍ക്ക് എന്തായാലും ഇത് ഒരു സന്തോഷ വാര്‍ത്ത തന്നെയാണ്, കാരണം ഫേസ് ബുക്കില്‍ എന്ത് സംഭവിക്കുന്നു എന്നറിയാന്‍ ടാബുകള്‍ മാറ്റി മാറ്റി നോക്കുന്നത് പലര്‍ക്കും മടുപ്പുളവാക്കുന്ന ഒന്നാണ്. ചാറ്റ് കൂടാതെ ഫേസ് ബുക്കില്‍ വരുന്ന നോടിഫികാഷനുകള്‍ കമന്റുകള്‍ എന്നിവയും ഈ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈകാതെ ട്വിറ്റെര്‍ ലിങ്ക്ഡ് ഇന്‍ തുടങ്ങിയ വെബ്‌ സൈറ്റുകള്‍ കൂടി ഇത്തരമൊരു സേവനം പ്രയോജനപ്പെടുത്താന്‍ സാധ്യത ഉണ്ട്.

ഈ സംവിധാനം നിങ്ങളുടെ ബ്രൌസറില്‍ ലഭ്യമാക്കുവാന്‍ ഫയര്‍ഫോക്സിന്റെ പുതിയ പതിപ്പ് ഇന്‍സ്റ്റോള്‍ ചെയ്യുക http://www.mozilla.org/en-US/firefox/new അതിനു ശേഷം ഫേസ് ബുക്കില്‍ ഈ ഓപ്ഷന്‍ അക്ടിവേട്റ്റ് ചെയ്യുക https://www.facebook.com/about/messenger-for-firefox

Firefox Facebook Integration

 

നവംബര്‍ അഞ്ചോടെ ഫേസ്ബുക്ക് പൂട്ടിക്കുമെന്നു അനോണിമസിന്റെ ഭീഷണി

നവംബര്‍ അഞ്ചോടെ ഫേസ്ബുക്ക് പൂട്ടിക്കുമെന്നു ‘അനോണിമസ്’ എന്നാ ഹാക്കിംഗ് ഗ്രൂപ്പ്‌. ഫേസ്ബുക്കിലൂടെ ലഭ്യമാവുന്ന സിംഗ ഗെയിം (ZYNGA) തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്ന നടപടിക്ക് എതിരെ ആണിത്. ചെലവു ചുരുക്കലിന്റെ ഭാഗമായി ആയിരത്തോളം തൊഴിലാളികളെ പിരിച്ചുവിടാനും ബിപിഒ കരാറില്‍ ഏര്‍പ്പെടാനും സിംഗ ഈയിടെ തീരുമാനിച്ചിരുന്നു. കൂടാതെ ജപ്പാനിലെയും ബ്രിട്ടനിലെയും ഓഫീസുകളും സിംഗ അടച്ചു പൂട്ടിയിരുന്നു.

അഞ്ച് ശതമാനം ജോലിക്കാരെ പിരിച്ചു വിടാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ സിംഗയുടെ ഗെയിമുകള്‍ നവംബര്‍ അഞ്ചോടെ സൗജന്യമായി ഇന്റര്‍നെറ്റില്‍ ലഭ്യമാക്കുമെന്നും ഹാക്കേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. സിംഗയുടെ വരുമാനത്തില്‍ ഏറിയ പങ്കും ഫേസ് ബുക്കില്‍ നിന്ന് തന്നെയാണ്. ഏതായാലും നൂറു കോടിയോളം വരുന്ന ഫേസ് ബുക്ക് പ്രേമികള്‍ ആശങ്കയിലാകുമെന്ന കാര്യം ഉറപ്പാണ്‌.

 

100 കോടിയും കടന്ന് ഫെയ്‌സ്ബുക്ക്

ലോകത്തിലെ ഏറ്റവും ജനപ്രിയമായ സോഷ്യല്‍ നെറ്റ്‌വര്‍ക്കിന് ഇനി നൂറുകോടിയുടെ നിറവ്.  നിലിവില്‍ നൂറുകോടിയിലേറെ അംഗങ്ങള്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നതായി ഫേസ്ബുക്കിന്റെ സ്ഥാപകനും സി.ഇ.ഒ.യുമായ മാര്‍ക് സക്കര്‍ബര്‍ഗ് വെളിപ്പെടുത്തി.

സോഷ്യല്‍ മീഡിയ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് ഇതോടെ ഫെയ്‌സ്ബുക്ക് പിന്നിടുന്നത്. നൂറുകോടി യൂസര്‍മാര്‍ വഴി 1.13 ലക്ഷംകോടി ‘ലൈക്കുകളും’ (‘likes’), 21900 കോടി ഫോട്ടോകളും ഫെയ്‌സ്ബുക്കിലെത്തിയതായി കമ്പനി പറയുന്നു.

നൂറുകോടി തികയുന്ന വേളയില്‍ ഏറ്റവും കൂടുതല്‍ അംഗസംഖ്യയുള്ള അഞ്ചു രാജ്യങ്ങള്‍ (അക്ഷരമാലാക്രമത്തില്‍) ബ്രസീല്‍, ഇന്ത്യ, ഇന്‍ഡൊനീഷ്യ, മെക്‌സിക്കോ, യു.എസ്. എന്നിവയാണ്. ഫെയ്‌സ്ബുക്ക് അംഗങ്ങളുടെ ശരാശരി പ്രായം 22 ആണെന്നും കമ്പനി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

വ്യാജന്‍മാരെ ഒതുക്കാന്‍ ഫെയ്‌സ്ബുക്കില്‍ വെട്ടിനിരത്തല്‍

വ്യാജ യൂസര്‍ അക്കൗണ്ടുകളും, വ്യാജ ‘ലൈക്കുകളും’ (fake ‘likes’) നീക്കംചെയ്ത് സൈറ്റിന് ശുദ്ധികലശം നടത്താനുള്ള നീക്കം ഫെയ്‌സ്ബുക്ക് ആരംഭിച്ചു. ഫെയ്‌സ്ബുക്കില്‍ എത്ര വ്യാജ അക്കൗണ്ടുണ്ട് എന്നകാര്യം വ്യക്തമല്ല. എന്നാല്‍, നടപടി ആരംഭിച്ച് ഒറ്റ ദിവസംകൊണ്ടുതന്നെ അതിന്റെ ഫലം കണ്ടുതുടങ്ങി. തങ്ങളുടെ സൈറ്റിലെ 8.7 ശതമാനം യൂസര്‍മാരും വ്യാജമാണെന്ന് ഫെയ്‌സ്ബുക്ക് തന്നെ സമ്മതിച്ചിട്ടുള്ള സംഗതിയാണ്. പാഴ്‌സന്ദേശ റാക്കറ്റുകളും മറ്റും രൂപപ്പെടുത്തിയ അക്കൗണ്ടുകളാണ് അവ. അതുപയോഗിച്ച്, ചില പേജുകള്‍ക്ക് കൃത്രിമമായി ‘ലൈക്കുകള്‍’ വര്‍ധിപ്പിച്ച് പേജുകള്‍ കൂടുതല്‍ ജനപ്രിയമാണെന്ന് വരുത്താനുള്ള ശ്രമം പലപ്പോഴും ഫെയ്‌സ്ബുക്കിന്റെ വിശ്വാസ്യതയ്ക്ക് വെല്ലുവിളിയാണ്.

ഫേയ്‌സ്ബുക്ക് വ്യാജ സുന്ദരികളെ തിരിച്ചറിയാം

ഫേസ്ബുക്കില്‍ സുന്ദരികളുടെ പ്രൊഫൈല്‍ കാണുമ്പോള്‍ ആദ്യം ഒന്ന് ക്ലിക്കുന്നവരാണ് മിക്ക ഫേസ്ബുക്ക് മാന്‍മാരും. സൗഹൃദാഭ്യര്‍ത്ഥന അയക്കലാവും രണ്ടാമത്തെ സ്റ്റെപ്പ്. എങ്കിലും ഒരു സംശയം മനസിലുണ്ടാവും. ലെവള് ഒറിജിനല്‍ തന്നെയാണോ എന്ന് !! ഞങ്ങള്‍ക്കുമുണ്ടായിരുന്നു ആ സംശയം. ചില സുന്ദരികളുടെ പ്രൊഫൈല്‍ കണ്ടാല്‍ എത് കഠിന ഹൃദയനും റിക്വസ്റ്റ് അയച്ചുപോകും. അത്ര പെര്‍ഫെക്ടായിരിക്കും അതിന്റെ രൂപം. പ്രൊഫൈല്‍ കൊടുക്കുന്ന കാര്യത്തിലും പോസ്റ്റ് ചെയ്യുന്ന കാര്യത്തിലുമെല്ലാം ഒരു പെണ്‍സ്റ്റൈല്‍ കാണാം. ഇനി ഒരു റിക്വസ്റ്റ് അയച്ചാലോ ചിലപ്പോള്‍ പെട്ടെന്ന് തന്നെ ഇത്തരക്കാര്‍ അക്‌സെപ്റ്റ് ചെയ്യുകയും ചെയ്യും. നമ്മള്‍ പാവങ്ങള്‍ മിനകെട്ടിരുന്ന് ചാറ്റാനും കമന്റാനും തുടങ്ങുകയും ചെയ്യും.

ഇനി മറ്റു ചിലരുണ്ട് കാണാന്‍ നല്ല സൗന്ദര്യമുള്ള പടം ഒക്കെ ആയിരിക്കും. റിക്വസ്റ്റ് അയച്ചാലോ അത് അക്‌സെപ്റ്റ് ചെയ്യുകയുമില്ല …… ഈ അവസരത്തിലാണ് ഫേസ് ബുകിന്റെ മെസ്സേജിംഗ് കടന്നു വരുന്നത് ആര്‍ക്കും പരസ്പരം എന്തും അയക്കാം … നമ്മള്‍ വിടുമോ ഫ്രണ്ട് അക്കിയില്ലേലും കുഴപ്പമില്ല .. ഒരു മെസ്സേജ് അയക്കും ….. മറുപടി മിക്കവാറും ലഭിക്കും കാരണം ആള്‍ വ്യജനാണല്ലോ .. പക്ഷെ ഉള്ളിലിന്റെയുള്ളില്‍ ഒരു മോഹം അപ്പോഴും ബാക്കിയുണ്ടാവും. ലെവള് വ്യാജനാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞെങ്കിലോയെന്ന്? ഗൂഗിളില്‍ ഫോട്ടോകള്‍ സര്‍ച്ച് ചെയ്യാനുള്ള സൗകര്യമുണ്ടല്ലോ. അത് ഉപയോഗിച്ച് നമുക്ക് വ്യാജന്‍മാരെ കണ്ടുപിടിക്കാന്‍ കഴിയും. എങ്ങനെയെന്നല്ലേ ഒരു സുന്ദരി അവളുടെ പ്രൊഫൈല്‍ ഫോട്ടോ ആയി താഴെ കാണുന്ന പടമാണ് വച്ചിട്ടുള്ളത് എന്ന കരുതകു. ഇനി ഇത് ഒറിജിനല്‍ ആണോ എന്ന് എങ്ങനെ നമുക്ക് കണ്ടു പിടിക്കാം … ഈ പ്രൊഫൈല്‍ ഫോട്ടോ നോക്കാം.

Fake Facebook Profile

പ്രൊഫൈല്‍ ഫോട്ടോയുടെ മുകളില്‍ വച്ച് മൗസ് റൈറ്റ് ബട്ടണ്‍ അമര്‍ത്തുക വരുന്ന മെനുവില്‍ നിന്നും copy image location സെലക്ട് ചെയ്യുക.. ഇനി www.google .com എടുത്തു സെര്‍ച്ച് ടൈപ്പ് ഇമേജ് ആക്കുക … അവിടെ കാണുന്ന ക്യാമറ ഐക്കണ്‍ ക്ലിക്ക് ചെയ്തശേഷം ലിങ്ക് പെയ്സ്റ്റ് ചെയ്യുക … സെര്‍ച്ച് ബട്ടണ്‍ അമര്‍ത്തിയാല്‍ പതിവുപോലെ ഗൂഗിള്‍ പണിതുടങ്ങും. ഇനി കാണാം ആരുടേതാണീ ഫോട്ടോയെന്ന്… നെറ്റില്‍ ആഫോട്ടോ എവിടെയൊക്കെയുണ്ടോ അതെല്ലാം സര്‍ച്ചില്‍വരും. മോഷ്ടിച്ചതാണോ, സ്വന്തം ഫോട്ടോ ആണോ എന്ന് തിരിച്ചറിയാന്‍ എളുപ്പവുമാകും. എങ്ങനെയുണ്ട് ഐഡിയ!