നെക്‌സസ് 10 ടാബ്ലെറ്റുമായി ഗൂഗിള്‍

ഗൂഗിള്‍ ആസസുമായി ചേര്‍ന്നുണ്ടാക്കിയ നെക്‌സസ് 7 നെക്കുറിച്ച് കേട്ടിരിക്കുമല്ലോ എന്നാലിത ഇപ്പോള്‍ സാംസങുമായി സഹകരിച്ച് നെക്‌സസ് 10 പുറത്തിറക്കിയിരിക്കുന്നു. പത്തു ഇഞ്ചാണ് ഇതിന്റെ സ്‌ക്രീന്‍. ഗൂഗിളിന്റെ ‘പ്ലേ മ്യൂസിക് ‘ സേവനം ഉള്‍ക്കൊള്ളിച്ചിട്ടുള്ള ആദ്യ ഉപകരണമായിരിക്കും നെക്‌സസ് 10.

ആന്‍ഡ്രോയിഡ് 4.2 (ജെല്ലി ബീന്‍) പ്ലാറ്റ്‌ഫോമിലാണ് നെക്‌സസ് 10 പ്രവര്‍ത്തിക്കുക. 2ജീബി റാം, 2560X1600 റെസല്യൂഷനോടുകൂടിയുള്ള ഡിസ്‌പ്ലേ, 5 മെഗാപിക്‌സല്‍ ക്യാമറ, 1.9 മെഗാ പിക്‌സല്‍ സെക്കന്ററി ക്യാമറ കൂടാതെ ഗൂഗിള്‍ ക്രോം, ഗൂഗിള്‍ ടോക്ക്, ഗൂഗിള്‍ വോയ്‌സ് സെര്‍ച്ച്, യൂട്യൂബ്, ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ജിമെയില്‍, ഗൂഗിള്‍ പ്ലേ മൂവീസ് എന്നിവയും ഈ ടാബ്ലെടിന്റെ മറ്റു സവിശേഷതകള്‍. 603 ഗ്രാം മാത്രം ഭാരമുള്ള ടാബ്‌ലെറ്റിനിന്റെ ബാറ്ററി 9 മണിക്കൂര്‍ വരെ വീഡിയോ പ്ലേബാക്ക് നല്‍കും. നവംബര്‍ 13 നു ഈ ടാബ്ലെറ്റ് വില്പനയ്ക്ക് എത്തും.
Google Nexus 10 tablet