നവംബര്‍ അഞ്ചോടെ ഫേസ്ബുക്ക് പൂട്ടിക്കുമെന്നു അനോണിമസിന്റെ ഭീഷണി

നവംബര്‍ അഞ്ചോടെ ഫേസ്ബുക്ക് പൂട്ടിക്കുമെന്നു ‘അനോണിമസ്’ എന്നാ ഹാക്കിംഗ് ഗ്രൂപ്പ്‌. ഫേസ്ബുക്കിലൂടെ ലഭ്യമാവുന്ന സിംഗ ഗെയിം (ZYNGA) തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്ന നടപടിക്ക് എതിരെ ആണിത്. ചെലവു ചുരുക്കലിന്റെ ഭാഗമായി ആയിരത്തോളം തൊഴിലാളികളെ പിരിച്ചുവിടാനും ബിപിഒ കരാറില്‍ ഏര്‍പ്പെടാനും സിംഗ ഈയിടെ തീരുമാനിച്ചിരുന്നു. കൂടാതെ ജപ്പാനിലെയും ബ്രിട്ടനിലെയും ഓഫീസുകളും സിംഗ അടച്ചു പൂട്ടിയിരുന്നു.

അഞ്ച് ശതമാനം ജോലിക്കാരെ പിരിച്ചു വിടാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ സിംഗയുടെ ഗെയിമുകള്‍ നവംബര്‍ അഞ്ചോടെ സൗജന്യമായി ഇന്റര്‍നെറ്റില്‍ ലഭ്യമാക്കുമെന്നും ഹാക്കേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. സിംഗയുടെ വരുമാനത്തില്‍ ഏറിയ പങ്കും ഫേസ് ബുക്കില്‍ നിന്ന് തന്നെയാണ്. ഏതായാലും നൂറു കോടിയോളം വരുന്ന ഫേസ് ബുക്ക് പ്രേമികള്‍ ആശങ്കയിലാകുമെന്ന കാര്യം ഉറപ്പാണ്‌.