കൈക്കൂലി നല്‍കി ആപ്പിള്‍ എച്.ടി.സി നിയമയുദ്ധം ഒത്തുതീര്‍പ്പാക്കി

പേറ്റന്റ്‌ സംബന്ധിച്ച നിയമനടപടികള്‍ അവസാനിപ്പിച്ച്‌ ആപ്പിളും എച്ച്ടിസി യും ഒത്തുതീര്‍പ്പിലെത്തി. വളരെയധികം രഹസ്യമായാണ് ഇരു കമ്പനികളും ഈ ധാരണയില്‍ എത്തിയത്. കൂടാതെ പത്തു വര്‍ഷത്തേക്കുള്ള ലൈസന്‍സിംഗ് കരാറിനും ധാരണ ആയിട്ടുണ്ട്. 2010 ല്‍ ആരംഭിച്ച ഈ കേസ് ആന്‍ഡ്രോയിഡ്‌ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഫോണിനെതിരെയുള്ള ആപ്പിളിന്റെ ആദ്യത്തെ നിയമപരമായ നീക്കമായിരുന്നു. എന്തായാലും എത്ര തുക നല്‍കിയാണ്‌ എച്ച്ടിസി ഈ ഒത്തുതീര്‍പ്പിലെത്തിയത് എന്ന് വ്യക്തമല്ല.

കൊറിയന്‍ കമ്പനിയായ സാംസങ്ങുമായുള്ള നിയമ യുദ്ധത്തില്‍ ഒരു അമേരിക്കന്‍ കോടതി 100 കോടി ഡോളര്‍ ആപ്പിളിന്‌ നഷ്ടപരിഹാരമായി നല്‍കാന്‍ വിധിച്ചിരുന്നു. കടുത്ത മത്സരം നേരിടുന്ന സ്മാര്‍ട്ട്‌ ഫോണ്‍ വിപണിയില്‍ പിടിച്ചു നില്ക്കാന്‍ എച്ച്ടിസി നന്നേ പാട് പെടുമെന്ന് ചുരുക്കം.

Apple HTC Dispute