കെ.എസ്.ആര്‍.ടി.സി മിനിമം ചാര്‍ജ് 7 രൂപയാക്കി

കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളിലെ മിനിമം ചാര്‍ജ് ആറില്‍നിന്ന് ഏഴ് രൂപയായി ഉയര്‍ത്തി. കെ.എസ്.ആര്‍.ടി.സി മുന്നോട്ടുവച്ച ആവശ്യം പരിഗണിച്ച മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. മിനിമം ചാര്‍ജ് വര്‍ധിപ്പിക്കുന്നത് പ്രതിസന്ധിയിലായ കെ.എസ്.ആര്‍.ടി.സിക്ക് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കുമെന്നാണ് കരുതുന്നത്. പ്രതിദിനം 27 ലക്ഷംരൂപയും പ്രതിമാസം 6 കോടിരൂപയും ഇതുമൂലം അധിക വരുമാനം ലഭിക്കുമെന്ന് വിലയിരുത്തപ്പെടുത്തു. ഇന്ധനവില കുറഞ്ഞതിനെത്തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് കെ.എസ്.ആര്‍.ടി.സി മിനിമം ചാര്‍ജ് ഏഴില്‍നിന്ന് ആറുരൂപയായി കുറച്ചത്. സ്വകാര്യ ബസുടമകളോടും നിരക്ക് കുറയ്ക്കാന്‍ അന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ചാര്‍ജ് […]