സൈക്കിള്‍ ചവിട്ടി വെള്ളം പമ്പ് ചെയ്യാം , കരണ്ട് വേണ്ട !!!!

ഒരു പഴയ സൈക്കിള്‍ , കത്തിയ കേടായ ഒരു പമ്പ് സെറ്റ് – ഇത്രയും ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും വെള്ളം കിണറ്റില്‍ നിന്നോ കുളത്തില്‍ നിന്നോ പമ്പ് ചെയ്യാം, കരണ്ട് വേണ്ടേ വേണ്ട. നമ്മുടെ രാജ്യത്തെ സാധാരണക്കാര്‍ക്ക് ഒത്തിരി പ്രയോജനപെടുന്ന ഈ സംവിധാനം കണ്ടു പിടിച്ചത് കായംകുളത്തുള്ള ശ്രീ വിജയകുറുപ്പ് ആണ് . ഇന്ന് അദ്ദേഹത്തെ വായനക്കാര്‍ക്ക് പരിചയപെടുത്താം.

ആക്രി കടയില്‍ നിന്നും വാങ്ങുന്ന പഴയ മോട്ടോര്‍ കോയില്‍ ഒക്കെ എടുത്തു മാറ്റി ചില മിനുക്ക് പണികള്‍ നടത്തുന്നു . അതിന്റെ ആര്‌മെച്ചരിനോട് ചേര്‍ത്ത് സൈക്കിളിന്റെ പിന്‍ ചക്രം വച്ചു സ്റ്റാന്‍ഡില്‍ വച്ചു സൈക്കിള്‍ ചവിട്ടുന്നു . അപ്പോള്‍ പമ്പ് സെറ്റ് കറങ്ങുകയും വെള്ളം പമ്പ് ചെയ്യുകയും ചെയ്യും. കരണ്ടിനു പകരം ആരെമേച്ചര്‍ കറക്കുന്നത് സൈക്കിള്‍ ചക്രം ആണ് എന്ന് ചുരുക്കം.താഴെയുള്ള വീഡിയോ കാണുമ്പോള്‍ നിങ്ങള്ക്ക് അത് മനസ്സില്‍ ആകും

ശ്രീ വിജയകുറുപ്പ് വളരെ വ്യത്യസ്തന്‍ ആയ ഒരു മനുഷ്യന്‍ ആണ്. അദ്ദേഹം തന്റെ കണ്ടു പിടിത്തത്തിന് പേറ്റന്റ് പോലും എടുത്തിട്ടില്ല. തന്റെ കണ്ടു പിടിത്തം സാധാരണക്കാര്‍ക്ക് പ്രയോജന പെടണം എന്നുള്ള ലക്ഷ്യംആണ് ഇതിനു പിന്നില്‍ . കരണ്ട് കൂടാതെ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം കണ്ടുപിടിച്ചതിനു 2010 ലെ കേരള സര്‍കാരിന്റെ എനര്‍ജി മാനേജ്‌മെന്റ് അവാര്‍ഡ് കിട്ടിയിട്ടുണ്ട് വിജയ കുറുപ്പിനു. ബി എസ് എന്നില്‍ റീ ടയില്‍ മാനേജര്‍ ആയ വിജയകുറുപ്പിന് തന്റെ പരീക്ഷണം തുടരുവാന്‍ വേണ്ടത്ര സമയം കിട്ടുന്നില്ല എന്ന പരാതി മാത്രമേയുള്ളൂ . വന്‍ തുക ശമ്പളം പറ്റുന്ന നമ്മുടെ വന്‍കിട ഗവേഷകന്മാര്‍ക്ക് ഇത് വരെ പറ്റാത്ത കാര്യം ശ്രീ വിജയകുറുപ്പ് ചെയ്തു കാണിച്ചതില്‍ നമുക്ക് സന്തോഷിക്കാം . അദ്ദേഹം കൂടുതല്‍ ഉയരത്തില്‍ എത്തട്ടെ.

കടപ്പാട്: http://insight4us.blogspot.in

നിങ്ങളുടെ മൊബൈല്‍ ഫോണിനെ റിമോട്ട് കണ്ട്രോള്‍ ആക്കി മാറ്റുന്നത് എങ്ങനെ ?

സ്മാര്‍ട്ട്‌ ഫോണ്‍ കൊണ്ട് നമുക്ക് പല കാര്യങ്ങളും ഇന്ന് ചെയ്യാന്‍ കഴിയും. കമ്പ്യൂട്ടറിനെ മൊബൈല്‍ ഫോണ്‍ കൊണ്ട് നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? അതിനുള്ള വഴിയാണ് ഇനി പറയുന്നത്.

അനവധി സോഫ്ട്വെയറുകള്‍ ഇതേ ആവശ്യത്തിനു വേണ്ടി ലഭ്യമാണ്. മൌസും കീബോര്‍ഡും ഉപയോഗിച്ച് ചെയ്യുന്ന അതെ കാര്യങ്ങള്‍ നമുക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും ചെയ്യാന്‍ കഴിയും. വിന്‍ഡോസ്‌ മീഡിയ പ്ലയെര്‍, വിനാംപ് , ഐട്യൂണ്‍സ്, പവര്‍ പോയിന്റ്‌ എന്നീ സോഫ്ട്വെയറുകള്‍ നിഷ്പ്രയാസം ഈ സോഫ്ട്വെയറുകള്‍ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ കഴിയും.

ഇനി ഈ സോഫ്ട്വെയര്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെ എന്ന് നമുക്ക് നോക്കാം, വെക്ടിര്‍ വൈഫൈ എന്ന സോഫ്ട്വെയര്‍ ആണ് ഞാന്‍ ഉപയോഗിക്കുന്നത്. ഇതിന്റെ പ്രത്യേകത ആന്‍ഡ്രോയിഡ് , ബ്ലാക്ക്ബെറി തുടങ്ങി മിക്ക പ്ലട്ഫോര്‍മിലും പ്രവര്‍ത്തിക്കും എന്നതാണ്. ബ്ലൂടൂത്തോ വൈഫൈയോ ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുക. നിങ്ങളുടെ കമ്പ്യൂട്ടറില്‍   ബ്ലൂടൂത്തോ വൈഫൈയോ ഉണ്ടായിക്കണം എന്ന് മാത്രം.

Control PC from Mobile

ഇതിനായി നിങ്ങളുടെ കമ്പ്യൂട്ടറില്‍  ആദ്യം PC Software ഇന്‍സ്റ്റോള്‍ ചെയ്യണം അതിനു ശേഷം Mobile Software കൂടി ഇന്‍സ്റ്റോള്‍ ചെയ്യുന്നതോടെ നിങ്ങളുടെ ഫോണ്‍ ഒരു റിമോട്ട് കണ്ട്രോള്‍ ആയി മാറും. വെക്ടിര്‍ വൈഫൈ മാത്രമല്ല വേറെയും നിരവധി സോഫ്ട്വെയറുകള്‍ ഉണ്ട്. താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അവ ഡൌണ്‍ലോഡ് ചെയ്യാം.

ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് വേണ്ടി
ബ്ലാക്ക്ബെറി ഫോണുകള്‍ക്ക് വേണ്ടി
ജാവ സപ്പോര്‍ട്ട് ചെയ്യുന്ന ഫോണുകള്‍ക്ക് വേണ്ടി

പാസ്സ്‌വേര്‍ഡ്‌ സുരക്ഷിതമാക്കാനുള്ള 10 വഴികള്‍

കമ്പ്യൂട്ടറില്‍ തൊട്ടതിനും പിടിച്ചതിനും എല്ലാം പാസ്സ്‌വേര്‍ഡ്‌ വേണം, ഓരോ വെബ്‌ സൈറ്റിനും വേണ്ട പാസ്സ്‌വേര്‍ഡ്‌ മിക്കവാറും ഓര്‍ക്കാന്‍ എളുപ്പമുള്ള ഒന്ന് തന്നെ ആയിരിക്കുകയും ചെയ്യും. എന്നാല്‍ പാസ്സ്‌വേര്‍ഡ്‌ തിരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട് അവയില്‍ ചിലത് ;

 1. അക്ഷരങ്ങള്‍, അക്കങ്ങള്‍, ചിഹ്നങ്ങള്‍ എന്നിവ യോജിപ്പിച്ച് ഒരു പാസ്സ്‌വേര്‍ഡ്‌  ഉണ്ടാക്കുക, ഉദാഹരണത്തിന്  emiZhi എന്നത്  e^MizhI യുടെ അത്ര സുരക്ഷിതമല്ല.
 2. ഏതെങ്കിലും വാക്യതിന്റെയോ  മഹദ് വചനങ്ങളുടെയോ ആദ്യ അക്ഷരം ഉപയോഗിക്കുക. ഉദാ Purity, patience, and perseverance are the three essentials to success എന്നതിനെ 3paTTetS(0+ എന്ന് ചുരുക്കാം.
 3. എളുപ്പം ഓര്‍ത്തുവെക്കാന്‍ കീ ബോര്‍ഡിലെ അടുത്തടുത്തുള്ള ചിഹ്നങ്ങളോ അക്കങ്ങളോ ഉപയോഗിക്കാം, ഉദാ: 0123456789 ഉപയോഗിക്കുന്നതിനേക്കാള്‍ എത്രയോ സുരക്ഷിതമാണ് ~!@#$%^&*() എന്ന് ഉപയോഗിക്കുന്നത്.
 4. ഒറ്റ വാക്ക് ഉപയോഗിക്കുന്നതിനു പകരം രണ്ടോ മൂന്നോ വാക്കുകള്‍ ഉപയോഗിക്കാം. ഉദാ : aluva!MATHIKKARI
 5. പല വെബ്‌സൈറ്റുകള്‍ക്ക് ഒരേ പാസ്സ്‌വേര്‍ഡ്‌ ഉപയോഗിക്കുന്ന ശീലം മാറ്റി വ്യത്യസ്ഥ പാസ്‌വോര്‍ഡുകള്‍ ഉപയോഗിക്കുക.
 6. ഇടയ്ക്കിടെ പാസ്സ്‌വേര്‍ഡ്‌ മാറ്റുക.
 7. നിങ്ങള്‍ക്ക് ഓര്‍ക്കാന്‍ എളുപ്പവും മറ്റുള്ളവര്‍ക്ക് കണ്ടുപിടിക്കാന്‍ പറ്റാത്തതും ആയവ ഉപയോഗിക്ക ശ്രദ്ധിക്കുക, ഉദാ: 1stPriceWinner, 1&oneOnlyPassword
 8. പാസ്സ്‌വേര്‍ഡിന്റെ നീളം ചുരുങ്ങിയത്  12 എങ്കിലും ആക്കുക.
 9. നിങ്ങളുടെ പേരോ സുഹൃത്തുക്കളുടെ പേരോ ഉപയോഗിക്കാതിരിക്കുക.
 10. പാസ്സ്‌വേര്‍ഡ്‌ ഉണ്ടാക്കാന്‍ എതെങ്കിലും ഒരു ടൂള്‍ ഉപയോഗിക്കുക. ചില ഓണ്‍ലൈന്‍ ടൂളുകള്‍ ഇതാ… Pass Creator, Password Boy, Vint.ca

പാസ്‌വേഡ് ഇല്ലാതെ മെമ്മറി കാര്‍ഡ് അണ്‍ലോക്ക് ചെയ്യാം!

മെമ്മറി കാര്‍ഡുകള്‍ ഇന്ന് നിത്യോപയോഗ വസ്തുക്കളാണ്. മൊബൈലിലോ, ക്യാമറയിലോ, ടാബ്ലെറ്റിലോ ഒക്കെയായി നമ്മള്‍ ഇവ എപ്പോഴും ഉപയോഗിയ്ക്കാറുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ ഇവയ്ക്ക് പാസ്‌വേഡ് നല്‍കിയിട്ട് പിന്നീട് ആവശ്യ സമയത്ത് മറന്നുപോകുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടോ ? അങ്ങനെ സംഭവിച്ചാല്‍ പലപ്പോഴും വിലപ്പെട്ട പല വിവരങ്ങളും, ചിത്രങ്ങളുമൊക്കെ നമുക്ക് നഷ്ടപ്പെട്ട് പോയെന്ന് വരാം. എന്നാല്‍ പാസ്‌വേഡ് നഷ്ടപ്പെട്ടാലും മെമ്മറി കാര്‍ഡ് തുറക്കാനുള്ള വഴി പറഞ്ഞു തരാം.

 • മെമ്മറി കാര്‍ഡ് ഫോണില്‍ നിന്ന് പുറത്തെടുത്ത് വച്ചിരിയ്ക്കുകയാണെങ്കില്‍ അത് തിരിച്ച് ഫോണില്‍ ഇടുക. പക്ഷെ വീണ്ടും മെമ്മറി കാര്‍ഡിന്റെ ലോക്ക് തുറ്ക്കാനുള്ള ശ്രമം ഉപേക്ഷിയ്ക്കുക.
 • ഫോണിലേയ്ക്ക് എഫ് എക്‌സ്‌പ്ലോറര്‍ (FExplorer) എന്ന സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്ത് തുറക്കുക.
 • ആപ്ലിക്കേഷനിലെ പാത്ത് തുറന്ന് mmcstore എന്ന ഫയല്‍ തെരയുക.
 • കണ്ടെത്തിക്കഴിഞ്ഞാല്‍ mmcstore.txt എന്ന് പേര് മാറ്റുക.
 • ഇനി കമ്പ്യൂട്ടറില്‍ നോട്ട്പാഡ് തുറന്ന് ഈ ഫയല്‍ അതിലേയ്ക്ക് കോപ്പി ചെയ്യുക.
 • ഇപ്പോള്‍ നോട്ട്പാഡില്‍ നിങ്ങളുടെ പാസ്‌വേഡ് കാണാന്‍ സാധിയ്ക്കും.

ഇനിമുതല്‍ ഇന്റര്‍നെറ്റ്‌ ബില്ലിനെ പേടിക്കണ്ട, ബാന്‍ഡ് വിഡ്ത്ത് മോണിട്ടര്‍ ചെയ്യാന്‍ നെറ്റ്വോര്‍ക്സ്‌ ഉണ്ട്

പല ഇന്റര്‍നെറ്റ്‌ സര്‍വ്വീസ് പ്രൊവൈഡേഴ്സും ബില്ല് നല്‍കി ഉപഭോക്താക്കളെ ഞെട്ടിക്കാറുണ്ട്. പക്ഷെ നമുക്ക് തന്നെ ഇന്റര്‍നെറ്റ്‌ ഉപയോഗം അളക്കാനും ഇന്റര്‍നെറ്റ്‌ ഉപയോഗം നിയന്ത്രിക്കാനും നിരവധി സൌജന്യ സോഫ്റ്റ്വെയറുകള്‍ ലഭ്യമാണ്. അതിനെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. നെറ്റ്വോര്‍ക്സ്‌ (NetWorx) എന്നാ സോഫ്റ്റ്‌വെയര്‍ ആണ് ഇവയില്‍ ഒന്ന്. വളരെ എളുപ്പം ഉപയോഗിക്കാന്‍ പറ്റുന്നതും മുന്‍പരിചയം ആവശ്യമില്ലാത്ത ഒന്നുമാണ് ഈ ടൂള്‍.

NetWorx Free Bandwidth Monitoring

നെറ്റ്വോര്‍ക്സ്‌ (NetWorx) ഉപയോഗിച്ച് ഒരു നിശ്ചിത ദിവസതെയോ അതോ ഒരു മാസത്തെ അല്ലെങ്കില്‍ ആഴ്ചയിലെ ഉപയോഗം എളുപ്പം കണക്കക്കാന്‍ കഴിയും. ഇനി നിങ്ങളുടെ ബാന്‍ഡ് വിഡ്ത്ത് കഴിയുമ്പോള്‍ (അണ്‍ലിമിറ്റഡ് കണക്ഷനുകളെ സംബന്ധിച്ച ഇത് പ്രശ്‌നമല്ല) ഒരു റിമൈന്റെര്‍ വേണോ ? അതിനും നെറ്റ്വോര്‍ക്സ്‌ തയ്യാര്‍ സെറ്റിങ്ങ്സില്‍ ഓപ്ഷന്‍ ഇനേബിള്‍ ചെയ്‌താല്‍ മാത്രം മതി. എന്താ പരീക്ഷിക്കുകയല്ലേ ഒന്ന്…  Download Here
NetWorx Free Bandwidth Monitoring

NetWorx Free Bandwidth Monitoring

ഫോണ്‍ നമ്പറിന്റെ ഉടമയെ കണ്ടെത്താന്‍ ഒരു വെബ്സൈറ്റ്.

നിങ്ങളെ ആരെങ്കിലും പതിവായി ഫോണ്‍ വിളിച്ച ശല്യപ്പെടുത്തുന്നുണ്ടോ തിരിച്ചു വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ലേ, നിങ്ങളുടെ സഹോദരിക്കോ അല്ലെങ്കില്‍ ഭാര്യക്കോ പരിചിതമല്ലാത്ത നമ്പരില്‍ നിന്ന് കോള്‍/ മെസ്സേജ് വരുന്നുണ്ടോ കസ്റ്റമര്‍ കെയറില്‍ അന്വേഷിച്ചപ്പോള്‍ ആളെ പറഞ്ഞു തരുന്നില്ലേ ?? ഇതാ ഒരു വെബ്സൈറ്റ്!!, നമ്പര്‍ ഒന്ന് കൊടുക്കേണ്ട താമസം ആളുടെ പേരും വിവരങ്ങളും ലഭിക്കും.

Try it now: www.truecaller.com