ആര്‍. ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

ആര്‍. ശങ്കറിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാവരണം ചെയ്തു. ശ്രീനാരയണ ഗുരുവിന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ജീവിച്ച് മരിച്ച മഹാനാണ് ആര്‍. ശങ്കറെന്ന് മോദി പറഞ്ഞു. 2 വര്‍ഷം മാത്രമാണ് ആര്‍. ശങ്കര്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നതെങ്കിലും അദ്ദേഹത്തെ കേരളം ഇന്നും ഓര്‍മിക്കുന്നത് മുഖ്യമന്ത്രി എന്നതിലുപരി സാമൂഹിക നേതാവെന്ന നിലയിലാണെന്നും മോദി പറഞ്ഞു. പ്രതിമ അനാവരണം ചെയ്യാന്‍ അവസരം തന്നതിന് എസ്.എന്‍.ഡി.പിയോട് കടപ്പാടുണ്ടെന്നും മോദി പറഞ്ഞു.