പാസ്സ്‌വേര്‍ഡ്‌ സുരക്ഷിതമാക്കാനുള്ള 10 വഴികള്‍

കമ്പ്യൂട്ടറില്‍ തൊട്ടതിനും പിടിച്ചതിനും എല്ലാം പാസ്സ്‌വേര്‍ഡ്‌ വേണം, ഓരോ വെബ്‌ സൈറ്റിനും വേണ്ട പാസ്സ്‌വേര്‍ഡ്‌ മിക്കവാറും ഓര്‍ക്കാന്‍ എളുപ്പമുള്ള ഒന്ന് തന്നെ ആയിരിക്കുകയും ചെയ്യും. എന്നാല്‍ പാസ്സ്‌വേര്‍ഡ്‌ തിരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട് അവയില്‍ ചിലത് ;

 1. അക്ഷരങ്ങള്‍, അക്കങ്ങള്‍, ചിഹ്നങ്ങള്‍ എന്നിവ യോജിപ്പിച്ച് ഒരു പാസ്സ്‌വേര്‍ഡ്‌  ഉണ്ടാക്കുക, ഉദാഹരണത്തിന്  emiZhi എന്നത്  e^MizhI യുടെ അത്ര സുരക്ഷിതമല്ല.
 2. ഏതെങ്കിലും വാക്യതിന്റെയോ  മഹദ് വചനങ്ങളുടെയോ ആദ്യ അക്ഷരം ഉപയോഗിക്കുക. ഉദാ Purity, patience, and perseverance are the three essentials to success എന്നതിനെ 3paTTetS(0+ എന്ന് ചുരുക്കാം.
 3. എളുപ്പം ഓര്‍ത്തുവെക്കാന്‍ കീ ബോര്‍ഡിലെ അടുത്തടുത്തുള്ള ചിഹ്നങ്ങളോ അക്കങ്ങളോ ഉപയോഗിക്കാം, ഉദാ: 0123456789 ഉപയോഗിക്കുന്നതിനേക്കാള്‍ എത്രയോ സുരക്ഷിതമാണ് ~!@#$%^&*() എന്ന് ഉപയോഗിക്കുന്നത്.
 4. ഒറ്റ വാക്ക് ഉപയോഗിക്കുന്നതിനു പകരം രണ്ടോ മൂന്നോ വാക്കുകള്‍ ഉപയോഗിക്കാം. ഉദാ : aluva!MATHIKKARI
 5. പല വെബ്‌സൈറ്റുകള്‍ക്ക് ഒരേ പാസ്സ്‌വേര്‍ഡ്‌ ഉപയോഗിക്കുന്ന ശീലം മാറ്റി വ്യത്യസ്ഥ പാസ്‌വോര്‍ഡുകള്‍ ഉപയോഗിക്കുക.
 6. ഇടയ്ക്കിടെ പാസ്സ്‌വേര്‍ഡ്‌ മാറ്റുക.
 7. നിങ്ങള്‍ക്ക് ഓര്‍ക്കാന്‍ എളുപ്പവും മറ്റുള്ളവര്‍ക്ക് കണ്ടുപിടിക്കാന്‍ പറ്റാത്തതും ആയവ ഉപയോഗിക്ക ശ്രദ്ധിക്കുക, ഉദാ: 1stPriceWinner, 1&oneOnlyPassword
 8. പാസ്സ്‌വേര്‍ഡിന്റെ നീളം ചുരുങ്ങിയത്  12 എങ്കിലും ആക്കുക.
 9. നിങ്ങളുടെ പേരോ സുഹൃത്തുക്കളുടെ പേരോ ഉപയോഗിക്കാതിരിക്കുക.
 10. പാസ്സ്‌വേര്‍ഡ്‌ ഉണ്ടാക്കാന്‍ എതെങ്കിലും ഒരു ടൂള്‍ ഉപയോഗിക്കുക. ചില ഓണ്‍ലൈന്‍ ടൂളുകള്‍ ഇതാ… Pass Creator, Password Boy, Vint.ca

ഫേസ് ബുക്ക് പാസ്സ്‌വേര്‍ഡ്‌ മാറ്റിക്കോളൂ…. ഹാക്കര്‍ നിങ്ങളുടെ പിറകില്‍ തന്നെയുണ്ട്

ഓടോമാറ്റിക് ആയി പാസ്സ്‌വേര്‍ഡ്‌ ഹാക്ക് ചെയ്യാന്‍ കഴിവുള്ള നിരവധി സോഫ്റ്റ്‌വെയറുകളാണ് ഇന്ന് നിലവിലുള്ളത്. ഒരു നല്ല പാസ്സ്‌വേര്‍ഡ്‌ ഹാക്കര്‍ ആകാന്‍ ഇത്തരത്തിലുള്ള ഒരു സോഫ്റ്റ്‌വെയര്‍ വാങ്ങാനുള്ള കാശുണ്ടായാല്‍ മതിയെന്ന് ചുരുക്കം. പല സോഫ്റ്റ്‌വെയറുകളുടെയും പ്രവര്‍ത്തനം പല തരത്തിലാണ്. ഉദാഹരണത്തിന് താഴെ കാണുന്ന ചില പാസ്സ്‌വേര്‍ഡുകള്‍ ഹാക്ക് ചെയ്യാന്‍ വേണ്ട സമയം നമുക്ക് പരിശോധിക്കാം.

 • myThomas987654321 .. 3.6 seconds
 • Martin8569 … 12.01 seconds
 • 21Everest ……. 2 minutes
 • mammamia ……… 3 minutes
 • 896rUU ………………………………………. 2 hours

മുകളില്‍ കൊടുത്തിരിക്കുന്നവയില്‍ മിക്കതും ഓര്‍ത്തു വെക്കാന്‍ തന്നെ ബുദ്ധിമുട്ടുള്ളവയാണ് പക്ഷെ നിമിഷ നേരം കൊണ്ട് ഒരു ഹാക്കര്‍ നിങ്ങളുടെ പാസ്സ്‌വേര്‍ഡ്‌ കൈക്കലാക്കും. ഇനി ഒരു സോഫ്റ്റ്‌വെയറും ഇല്ലാതെ പാസ്സ്‌വേര്‍ഡ്‌ മോഷ്ടിക്കാനും ആള്‍ക്കാര്‍ നിരവധിയാണ്, എങ്ങനെ എന്ന് നമുക്ക് നോക്കാം. ഓര്‍ത്തുവെക്കാന്‍ എളുപ്പത്തിനു നമ്മളില്‍ പലരും 123456, abcd, password, password1, password2 എന്നിങ്ങനെയായിരിക്കും പാസ്സ്‌വേര്‍ഡ്‌ അക്കിയിട്ടുണ്ടാവുക, ഹാക്കര്‍മാര്‍ മണ്ടന്മാരല്ലല്ലോ ആദ്യം തന്നെ കൂടുതല്‍ ആള്‍ക്കാര്‍ ഉപയോഗിക്കുന്ന ഒരു ലിസ്റ്റ് ആയിരിക്കും അവര്‍ ഉപയോഗിക്കുക. സ്പ്ലാഷ് ഡാറ്റ 2012ലെ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഉപയോഗിക്കുന്ന പാസ്സ്‌വേര്‍ഡുകളുടെ ലിസ്റ്റ് പുറത്തുവിട്ടിരുന്നു അതില്‍ ഏറ്റവും ആദ്യം വരുന്നത് പറയണ്ടേ കാര്യം ഇല്ലല്ലോ password പിന്നെ 123456. ഇതില്‍ തന്നെ വര്‍ഷങ്ങളോളം ചിലര്‍ പാസ്സ്‌വേര്‍ഡുകള്‍ മാറ്റിയിട്ടു പോലും ഇല്ല എന്നതാണ് രസകരമായ മറ്റൊരു സംഗതി. സ്പ്ലാഷ് ഡാറ്റയുടെ ലിസ്റ്റില്‍ ഉള്ള 25 പാസ്സ്‌വേര്‍ഡുകള്‍ നമുക്ക് നോക്കാം;

 • password
 • 123456
 • 12345678
 • abc123
 • qwerty
 • monkey
 • letmein
 • dragon
 • 111111
 • baseball
 • iloveyou
 • trustno1
 • 1234567
 • sunshine
 • master
 • 123123
 • welcome
 • shadow
 • ashley
 • football
 • jesus
 • michael
 • ninja
 • mustang
 • password1

 നിങ്ങളുടെ പാസ്സ്‌വേര്‍ഡുകള്‍ സുരക്ഷിതമാക്കാനുള്ള ചില വഴികള്‍ ഇതാ…