രാവിലെ നേരത്തെ എഴുനേൽക്കുന്നത് ആരോഗ്യത്തിന് ഹാനികരമെന്ന് പഠനങ്ങൾ

നേരത്തെ ഉറക്കം എഴുനേൽക്കുന്നത് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പുതിയ പഠനങ്ങൾ പറയുന്നു. യു.എസ്സിലെ ക്ലിനിക്കൾ എൻഡോക്രിനോളജി ആൻഡ് മെറ്റബോളീസം ജേർണലിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. രാവിലെ നേരത്തെ ഉറക്കം എഴുനേൽക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്നാണ് പഠനത്തിൽ തെളിഞ്ഞത്. ഉറക്കത്തിലുണ്ടാകുന്ന നേരിയ വ്യത്യാസങ്ങൾ പോലും ആരോഗ്യത്തിന് വലിയ രീതിയിൽ ദോഷം ചെയ്യുമത്രെ. തുടർച്ചയായി ഉറക്കത്തിന്റെ ക്രമം തെറ്റുന്നത് അമിതവണ്ണം, ഹൃദ്രോഗം എന്നിവയടക്കമുള്ള അവസ്ഥകൾക്ക് കാരണമാകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വീടിനു വെളിയിൽ ജോലിചെയ്യുന്ന 447 മുതിർന്ന ആളുകളിലാണ് പഠനം നടത്തിയത്. […]