സ്മാര്‍ട്ട്‌ ഫോണ്‍ കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ടോയിലെറ്റുകള്‍

സ്മാര്‍ട്ട്‌ ഫോണ്‍ ഉപയോഗിച്ച്  ടോയിലെട്റ്റ് ക്ലീന്‍ ചെയ്യാനുള്ള സംവിധാനവുമായി ജപ്പാന്‍.  2013 ജനുവരിയില്‍ പുറത്തിറങ്ങാന്‍ പോകുന്ന ഒരു ടോയിലേറ്റിനാണ് ഈ പ്രത്യേകത. അവശ്യം കഴിഞ്ഞാല്‍ മൊബൈല്‍ ഫോണിലെ ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ മതി ടോയില്റെ സ്വയം ക്ലീന്‍ ചെയ്തു കൊള്ളും. ബ്ലൂ ടൂത്ത് സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും ഈ ടോയിലെറ്റുകള്‍ പ്രവര്‍ത്തിക്കുക.

Smart phone controlled Toilet

Android സ്മാര്‍ട്ട്‌ ഫോണുമായി ലെനോവ

ഇന്ത്യന്‍ സ്മാര്‍ട്ട്‌ ഫോണ്‍ മാര്‍ക്കറ്റിലേക്ക് ലെനോവയും. പുതിയ അഞ്ചു Android ഫോണുകളാണ് ലെനോവയില്‍ നിന്നും വില്പനയ്ക്ക് എത്തുന്നത്. Lenovo K860, Lenovo S880, Lenovo P700i, Lenovo S560 and Lenovo A60+ എന്നിവയാണവ.

അല്പം വില കൂടിയ ഒന്നാണ് Lenovo K860 ഇരുപത്തി എട്ടയിരം രൂപ വിലവരുന്ന ഈ മോഡലില്‍ 5 ഇഞ്ച്‌ IPS ഡിസ്പ്ലേ സ്ക്രീന്‍ (റെസല്യൂഷന്‍ 720×1280), 8 ജി ബി സ്ടോറേജ്, 8 മെഗാ പിക്സല്‍ ക്യാമറ എന്നിവയും ഉണ്ട്. 1.4 GHz ക്വാര്‍ഡ് കോര്‍ പ്രോസസ്സറാണ് ലെനോവ K860 ക്ക് കരുത്തുപകരുക.

5 ഇഞ്ച്‌ ഡിസ്പ്ലേ സ്ക്രീനോട് കൂടിയ മറ്റൊരു മോഡലാണ് ലെനോവ S880. വെറും 9.9.mm കനം മാത്രമുള്ള ഈ മോഡല്‍ HTC ഡിസയര്‍, സാംസങ്ങ് ഗ്യാലക്സി S Duos എന്നിവയോട് മത്സരിക്കാന്‍ പോകുന്ന ഒന്നാണ്. വില 18,999.

സംഗീതത്തിനു പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഒരു മോഡല്‍ ആണ് S560. ഡോള്‍ബി ഡിജിറ്റല്‍ പ്ലസ്‌ സാങ്കേതിക പ്രയോജനപ്പെടുത്തിയുള്ള ഈ മോഡലിന്റെ വില Rs. 14,999.

ഇരുപത്തി എട്ടു മണിക്കൂര്‍ സംസാര സമയവും പതിമൂന്നു ദിവസം വരെ സ്റ്റാന്റ് ബൈ സമയവും വാഗ്ദാനം നല്‍കുന്ന ഒരു മോഡല്‍ ആണ് P700i. ഡ്യുവല്‍ സിം, 4 ഇഞ്ച്‌ ഡിസ്പ്ലേ, 1Ghz ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍ എന്നീ സവിശേഷതകള്‍ ഉള്ള ഇതിന്റെ വില Rs 12,499 മാത്രമാണ്.

തുടക്കക്കാരെ ഉദ്ധേശിച്ചുകൊണ്ടുള്ള A60 + ആണ് മറ്റൊരു മോഡല്‍. 3.5 ഇഞ്ച്‌ സ്ക്രീന്‍, Android 2.3 എന്നീ സവിശേഷതകള്‍ ഉള്‍പ്പെടെ 6,499 രൂപയാണ് വില.

കേരളം, കര്‍ണാടക, ആന്ദ്രപ്രദേശ്‌, തമിഴ്നാട്, ഗുജറാത്ത്‌ എന്നിവങ്ങളിലെ ഒട്ടുമിക്ക മൊബൈല്‍ ഷോറൂമുകളിലും എല്ലാ ലെനോവ സ്ടോറുകളിലും ഈ അഞ്ചു മോഡലുകളും ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്  http://www.lenovomobile.com/en