വിന്‍ഡോസ് 8 വിജയമോ അതോ പരാജയമോ ?

മൈക്രോസോഫ്ട്‌ വിന്‍ഡോസ്‌ 8 പുറത്തിറങ്ങിയത് 2012 ഒക്ടോബര്‍ 26നു ആണ്. വിന്‍ഡോസ്‌ 8 വിജയമോ അതോ പരാജയമാണോ എന്നറിയാന്‍ സര്‍വ്വേക്കാര്‍ നെട്ടോട്ടം ഓടുകയാണ്. വിന്‍ഡോസ്‌ 8 ആളുകള്‍ വാങ്ങിയാലും ഇല്ലെങ്കിലും ലോകത്തിലെ വന്‍കിട സോഫ്റ്റ്‌വെയര്‍ കമ്പനിക്ക് ഒന്നും സംഭവിക്കില്ലെന്ന കാര്യം തീര്‍ച്ചയാണ്, പക്ഷെ ടച്ച്‌ ഇന്പുട്ട് മേഘലയില്‍ ഒരു പുത്തന്‍ വിപ്ലവം കുറിക്കാന്‍ വന്ന മൈക്രോസോഫ്ടിന് വിന്‍ഡോസ്‌ 8 ന്റെ പരാജയം ഒരു തിരിച്ചടി തന്നെ ആയിരിക്കും.

പലരും വിന്‍ഡോസ്‌ 8 നെ അനുകൂലിച്ചും വിമര്‍ശിച്ചും സംസാരിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ വിമര്‍ശിക്കുന്നത് തീര്‍ച്ചയായും സ്റ്റാര്‍ട്ട്‌ മെനു ഒഴിവക്കിയതിനെയാണ്. വളരെ എളുപ്പത്തില്‍ പ്രോഗ്രാമുകള്‍ അക്സെസ്സ് ചെയ്യാന്‍ സ്റ്റാര്‍ട്ട്‌ മെനു വളരെയധികം സഹായിച്ചിരുന്നു, എന്തായാലും അടുത്തിടെ നടന്ന ഒരു സര്‍വേ സൂചിപ്പിക്കുന്നത് മൈക്രോസോഫ്റ്റിന്റെ പുതിയ പ്ലാറ്റ്ഫോറം മാര്‍ക്കറ്റില്‍ പിടിച്ചു നില്ക്കാന്‍ നന്നേ പാട് പെടുമെന്നാണ്.

Windows 8

ആന്റി വൈറസ്‌ സോഫ്റ്റ്‌വെയര്‍ കമ്പനിയായ അവാസ്റ്റ്‌ (Avast) 350,000 യൂസേര്‍സിന്റെയിടയില്‍ ഒരു പoനം നടത്തിയിരുന്നു. പങ്കെടുത്ത 135,329 ആള്‍ക്കാര്‍ അമേരിക്കയില്‍ നിന്നുള്ളവരാണ്, ഇതില്‍ 65% ആള്‍ക്കാരും വിന്‍ഡോസ്‌ 7 ഉപയോക്താക്കളാണ് ബാക്കിയുള്ള 22% ഇപ്പോഴും വിന്‍ഡോസ്‌ എക്സ് പി തന്നെയാണ് ഉപയോഗിക്കുന്നത് ബാക്കി വരുന്ന 8% പേര്‍ മാത്രമാണ് വിന്‍ഡോസ്‌ 8 ഉപയോഗിക്കുന്നത്. എന്തായാലും മൈക്രോസോഫ്ടിനു പിഴച്ചോ എന്നറിയാന്‍ മാസങ്ങള്‍ കൂടി കാത്തിരുന്നേ മതിയാകൂ.