വിന്‍ഡോസ്‌ മെസ്സഞ്ചറിന്റെ കാലം അവസാനിക്കുന്നു, ഇനി സ്കൈപ് മാത്രം.

മൈക്രോസോഫ്റ്റ് തങ്ങളുടെ ഇന്‍സ്റ്റന്റ് ചാറ്റ് സോഫ്റ്റ്‌വെയര്‍ ആയ വിന്‍ഡോസ്‌ മെസ്സഞ്ചര്‍ നിര്‍ത്തലാക്കാന്‍ ഉദ്ധേശിക്കുന്ന കാര്യം സ്ഥിരീകരിച്ചു. സ്കൈപിന്റെ പ്രസിഡന്റായ ടോണി ബൈട്സ് ഇന്നലെ ഒരു ബ്ലോഗ്‌ പോസ്റ്റിലൂടെയാണ് തങ്ങളുടെ ഈ തീരുമാനം അറിയിച്ചത്. 2003 ല്‍ നിലവില്‍ വന്ന സ്കൈപിനെ 2011 ലാണ് മൈക്രോസോഫ്ട്‌ 850 കോടി യു എസ് ഡോളറിനു (ഏകദേശം 46000 കോടി രൂപ) സ്വന്തമാക്കിയത് .

1999 ലാണ് വിന്‍ഡോസ്‌ ലൈവ് മെസ്സഞ്ചര്‍ പ്രവര്‍ത്തനമാരംഭിച്ചത്, MSN മെസ്സഞ്ചര്‍ എന്നാ പേരിലറിയപ്പെട്ടിരുന്ന ഈ സോഫ്റ്റ്‌വെയറില്‍ പിന്നീട് ഫോട്ടോ ഷെയറിംഗ്, വീഡിയോ കാള്ളിംഗ്, ഗൈമുകള്‍ തുടങ്ങി നിരവധി സൌകര്യങ്ങള്‍ മൈക്രോസോഫ്റ്റ് കൂട്ടിച്ചേര്‍ത്തു. 2009 ല്‍ 30 കോടിയോളം ഉപയോക്താക്കള്‍ ഉണ്ടായിരുന്ന വിന്‍ഡോസ്‌ മെസ്സഞ്ചറിനെ പിന്നീടുവന്ന സോഫ്റ്റ്‌വെയറുകള്‍ (യാഹൂ മെസ്സഞ്ചര്‍, ഗൂഗിള്‍ ടോക്ക്, etc..) ആണ് ജനപ്രിയമാല്ലതാക്കിയത്. സ്മാര്‍ട്ട്‌ ഫോണിന്റെ വരവോടെ ഉപയോക്താക്കളുടെ എണ്ണം വീണ്ടും ഗണ്യമായി കുറഞ്ഞതാണ് സ്കൈപ് വാങ്ങാന്‍ തന്നെ മൈക്രോസോഫ്ടിനെ പ്രേരിപ്പിച്ചത്. നിലവില്‍ ഒട്ടുമിക്ക മൊബൈല്‍ ഫോണുകളിലും ചില ടെലിവിഷനുകളില്‍ വരെ സ്കൈപ് ഉപയോഗിച്ച് സൌജന്യമായി സംസാരിക്കാന്‍ കഴിയും.
Merge Windows Account to Skpe

സ്കൈപില്‍ വെര്‍ഷന്‍ 6 മുതല്‍ മൈക്രോസോഫ്ട്‌ യുസര്‍ നാമവും പാസ്‌ വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാനുള്ള സംവിധാനം നിലവില്‍ വന്നിരുന്നു. ലോഗിന്‍ ചെയ്ത ശേഷം അവരുടെ വിന്‍ഡോസ്‌ മെസ്സഞ്ചറിലെ സുഹൃത്തുക്കളുടെ ലിസ്റ്റ് സ്കയിപിലെക്ക് മാറ്റാനുള്ള സംവിധാനവും ഉണ്ടായിരുന്നു. എന്തായാലും ചൈനയില്‍ ഒഴികെ എല്ലാ സ്ഥലത്തും 2013 മാര്‍ച്ചോടെ വിന്‍ഡോസ്‌ മെസ്സഞ്ചര്‍ ലഭ്യമാവില്ല. ഇതുവരെ സ്കൈപ് ഡൌണ്‍ലോഡ് ചെയ്യാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക. www.skype.com/intl/en/get-skype/