2 ലക്ഷത്തിന് മുകളിലുള്ള പണമിടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു

2 ലക്ഷത്തിന് മുകളിലുള്ള പണമിടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുന്നതിനാണ് പുതിയ നടപടിയെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു . ജനുവരി 1 മുതല്‍ 2 ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകള്‍ പാന്‍ കാര്‍ഡില്ലാതെ നടത്താന്‍ കഴിയില്ല.

2015-16 ബജറ്റില്‍ ഒരു ലക്ഷത്തിന് മുകളിലുള്ള എല്ലാ പണമിടപാടുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കുറഞ്ഞ പരിധിക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത് ഇടപാടുകളെ ബാധിക്കുമെന്ന് വ്യാപാര വ്യാവസായിക മേഖലകളെ പരാതികളെ തുടര്‍ന്നാണ് പരിധി 2 ലക്ഷമാക്കി ഉയര്‍ത്താന്‍ തീരുമാനമായത്.

Facebook Comments