ഇന്ന് വായനാദിനം | അനുഭവങ്ങളാണോരോ വായനയും

ഇത് ആൻഡ്രോയിഡ് യുഗം. നാടോടുമ്പോൾ നടുവേയോടണം എന്നല്ല ഒരു മുഴം മുന്നേയോടണം എന്ന കാഴ്ചപ്പാടിനെ ഉൾക്കൊണ്ടു കഴിയുന്ന ഞാനും നിങ്ങളും അവരുമടങ്ങുന്ന സമൂഹം. പരിശുദ്ധമായി നമ്മൾ കാത്തുസൂക്ഷിക്കുന്ന സൗഹൃദമുൾപ്പെടെ എല്ലാ ബന്ധങ്ങളും ഇന്ന് സാങ്കേതിക വിദ്യയുടെ മായാവലയത്തിലാണ്. അതിനാൽ തന്നെ നാം മറന്നു പോയേക്കാവുന്ന ചില ശീലങ്ങളുണ്ട്. അതിൽ പ്രധാനമാണ് വായന. ഈയൊരു വിഷയത്തെക്കുറിച്ച് ആലോചിച്ചപ്പോഴും ഞാൻ മനസ്സിലാക്കിയത് ഈ ‘ടെക്‌നിക്കൽ‘ യുഗത്തിൽ എഴുത്തും വായനയും ആസ്വാദനവും പൂർണ്ണമായും മരിച്ചിട്ടില്ല എന്നതാണ്. പക്ഷെ ‘വായനാദിനത്തിനും‘, ‘പുസ്തകോത്സവത്തിനും ‘ വേണ്ടി […]

കൊട്ടിയൂർ ക്ഷേത്രം; ഐതിഹ്യം, വൈശാഖ മഹോത്സവം

ഓം നമഃശിവായ … കണ്ണൂർ ജില്ലയുടെ കിഴക്ക് ,വയനാട് ജില്ലയോട് ചേർന്നാണ് കൊട്ടിയൂർ . ‘ദക്ഷിണ കാശി ‘എന്ന പേരിലും അറിയപ്പെടുന്ന പ്രസിദ്ധമായ ‘കൊട്ടിയൂർ ക്ഷേത്രം ‘ഇവിടെയാണ് സ്ഥിതി ചെയ്യുന്നത് .ഇക്കരെ കൊട്ടിയൂർ ക്ഷേത്രവും അക്കരെ കൊട്ടിയൂർ ക്ഷേത്രവുമുണ്ട് . വളപട്ടണം പുഴയുടെ കൈവഴിയായ ബാവലിപ്പുഴ കൊട്ടിയൂരിനെ രണ്ടായി മുറിക്കുന്നു .പുഴയുടെ തെക്കു ഭാഗത്താണ് ഇക്കരെ കൊട്ടിയൂർ ക്ഷേത്രം .ഇവിടെ സ്ഥിരം ക്ഷേത്രമുണ്ട് .വടക്കു ഭാഗത്താണ് അക്കരെ കൊട്ടിയൂർ ക്ഷേത്രം .വൈശാഖ മഹോത്സവം നടക്കുന്ന അക്കരെ കൊട്ടിയൂരിൽ […]