സപ്തംബര്‍ വരെ കുട്ടികള്‍ക്കെതിരെ കേരളത്തില്‍ 1139 ലൈംഗികാതിക്രമങ്ങള്‍

കഴിഞ്ഞ ഒമ്പതു മാസങ്ങള്‍ക്കിടെകേരളത്തിൽ കുട്ടികള്‍ക്കെതിരെ നടന്നത് 1139 ലൈംഗികാതിക്രമങ്ങള്‍. മലപ്പുറം ജില്ലയിലാണ് ഇത്തരത്തിലുള്ള കേസുകള്‍ കൂടുതല്‍, 143 എണ്ണം. കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ 112 എണ്ണം വീതവും. 2013-ല്‍ ആകെ 1002 കേസുകളാണുണ്ടായിരുന്നതെങ്കില്‍ ഈ വര്‍ഷം ഒമ്പതുമാസത്തിനിടെയാണ് ലൈംഗികകുറ്റങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കാനുള്ള നിയമപ്രകാരം ഇത്രയും കേസുകളെടുത്തിരിക്കുന്നത്. 92 കേസുകളുള്ള പാലക്കാടാണ് നാലാം സ്ഥാനത്ത്.

2013, 2014 വര്‍ഷങ്ങളെ അപേക്ഷിച്ച് മലപ്പുറം ജില്ലയില്‍ കേസുകള്‍ കൂടിയതായാണ് കണക്കുകള്‍. ഏറ്റവും കുറവ് കേസുകള്‍ കോട്ടയത്താണ്, 38 എണ്ണം.

Facebook Comments