അമേരിക്കയിൽ ഇനി സാധനങ്ങള്‍ പറന്നുവരും

[vc_column_text width=”1/1″ el_position=”first last”]

ഏറ്റവും വലിയ ഓണ്‍ലൈന്‍ ചില്ലറകച്ചവടക്കാരായ ആമസോണ്‍, അമേരിക്കയില്‍ ആളില്ലാത്ത ചെറുവിമാനം ( drone ) പരീക്ഷിക്കുന്നു.  ‘പ്രൈം എയര്‍ ‘ ( Prime Air ) എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം വഴി ഓര്‍ഡര്‍ നല്‍കി അരമണിക്കൂറിനകം ഉപയോക്താവിന്റെ പക്കല്‍ സാധനമെത്തിക്കാനാണ് ആമസോണ്‍ ഉദേശിക്കുന്നത്.

പരമാവധി 2.3 കിലോഗ്രാം ഭാരം വരെയുള്ള പാഴ്‌സലുകള്‍ വഹിക്കാന്‍ പാകത്തിലുള്ള ഡ്രോണ്‍ ആണ് ആമസോണ്‍ വികസിപ്പിക്കുന്നത്. ‘ഒക്ടോകോപ്റ്റര്‍ ‘ ( Octocopter ) എന്നാണ് ഡെലിവറി ഡ്രോണിനിട്ടിരിക്കുന്ന പേര്.

prime air

പ്രൈം എയര്‍ സര്‍വീസ് ആരംഭിക്കാന്‍ അഞ്ചുവര്‍ഷമെടുക്കുമെന്ന് ബെസോസ് വെളിപ്പെടുത്തി. സിബിഎസ് ടെലിവിഷന്റെ പ്രോഗ്രാമില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ആമസോണ്‍ മേധാവി ഇക്കാര്യം വെളിപ്പെടുത്തിയത്.

 

[/vc_column_text] [vc_video link=”https://www.youtube.com/watch?feature=player_embedded&v=98BIu9dpwHU” width=”1/1″ el_position=”first last”]

Facebook Comments