100 മില്യണ്‍ ഉപയോക്താക്കളുമായി ഡ്രോപ്പ് ബോക്സ്‌

ഡ്രോപ്പ് ബോക്സ്‌ പുതിയ ഒരു നാഴികക്കല്‍ കൂടി പിന്നിടുന്നു, 10 കോടി ഉപയോക്താക്കള്‍ കവിഞ്ഞതാണ് ഇത്തരമൊരു നേട്ടത്തിന് പിന്നില്‍. ഗൂഗിള്‍ ഡ്രൈവ് വന്നതോടുകൂടി തന്നെ ഡ്രോപ്പ് ബോക്സ്‌ കളത്തിലിറങ്ങി കളിക്കുകയായിരുന്നു. ഗൂഗിളിനോട് മത്സരിക്കാന്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് സൌജന്യ സ്ടോറേജ് പോലും അനുവദിച്ചിരുന്നു ഇതിന്റെ ഭാഗമായി. പത്തു കോടി യൂസേര്‍സ് ഉണ്ടെങ്കിലും വേഗതയുടെ കാര്യത്തില്‍ ഡ്രോപ്പ് ബോക്സ്‌ വിട്ടു വീഴ്ചക്ക് തയ്യാറായിട്ടില്ല. ആഘോഷങ്ങളുടെ ഭാഗമായി തിരഞ്ഞെടുക്കുന്ന 100 പേര്‍ക്ക് 10 ജി ബി വീതം സൌജന്യ സ്റ്റോറേജ് കൂടി നല്‍കുമെന്നും ഡ്രോപ്പ് ബോക്സ്‌ അറിയിച്ചു.

Drop Box

വന്‍കിട കമ്പനികളുമായി മത്സരിച്ചാണ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതെന്ന്, ഡ്രോപ്പ്‌ബോക്‌സിന്റെ സ്ഥാപകരിലൊരാളായ ഡ്രൂ ഹൂസ്റ്റന്‍ പറഞ്ഞു. അപ്പിള്‍, ഗൂഗിള്‍, ആമസോണ്‍ തുടങ്ങിയവയുടെ സ്റ്റോറേജിനെക്കള്‍ വന്‍ സ്വീകാര്യതയാണ് ഡ്രോപ്പ് ബോക്സ്‌ കുറഞ്ഞ കാലയളവില്‍ നേടിയത്.

Facebook Comments