അഞ്ജു ബോബി ജോര്‍ജിനെ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി തിരഞ്ഞെടുത്തു

anjubobbygeorge
സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി മുന്‍ അത്‌ലറ്റ് അഞ്ജു ബോബി ജോര്‍ജിനെ തിരഞ്ഞെടുത്തു.
ടി.കെ. ഇബ്രാഹിം കുട്ടിയാണ് വൈസ് പ്രസിഡന്റ്. കായിക താരങ്ങളായ ടോം ജോസഫ്, പ്രീജാ ശ്രീധരന്‍ എന്നിവര്‍ അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തി. നിലവിലുള്ള പ്രസിഡന്റായ പത്മിനി തോമസ്, ഫെന്‍സിങ് അസോസിയേഷന്‍ പ്രതിനിധിയായി തുടരും.

Facebook Comments