ബി.ഡി.ജെ.എസിന്റെ ചിഹ്നം കൂപ്പുകൈ തന്നെ: വെള്ളാപ്പള്ളി

ഭാരത് ധര്‍മ്മ ജനസേനാ പാര്‍ട്ടിയുടെ ചിഹ്നം കൂപ്പുകൈ തന്നെയെന്ന് വെള്ളാപ്പള്ളി നടേശന്‍. കൈപ്പത്തിയും കൂപ്പുകൈയും തമ്മില്‍ സാമ്യമില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. അരുവാള്‍ ചുറ്റിക നക്ഷത്രവും അരിവാളും നെല്‍ക്കതിരും തമ്മില്‍ ഏറെ സാമ്യമുണ്ടെന്നും അതിനാല്‍ തങ്ങള്‍ക്ക് കൂപ്പുകൈ അനുവദിക്കുന്നതില്‍ എന്താണ് തെറ്റു എന്നും വെള്ളാപ്പള്ളി ചോദിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ ചട്ടപ്രകാരം നിലവില്‍ ഏതെങ്കിലും പാര്‍ട്ടിക്ക് അനുവദിച്ച ചിഹ്നവുമായി സാമ്യമു്ള്ള ചിഹ്നങ്ങള്‍ അനുവദിക്കില്ല. അതനുസരിച്ച് കൈപ്പത്തി ചിഹ്നവുമായി സാമ്യമുള്ള കൂപ്പുകൈ ചിഹ്നം വെള്ളാപ്പള്ളിയുടെ പാര്‍ട്ടിക്ക് അനുവദിക്കരുതെന്ന ആവശ്യവുമായി കോണ്‍ഗ്രസ് […]

നൗഷാദ് യുവതലമുറയ്ക്ക് മാതൃക; വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച കോഴിക്കോട്ടെ ഓട്ടോ ഡ്രൈവര്‍ നൗഷാദിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ വര്‍ഗീയ പരാമര്‍ശം ഫേസ്ബുക്ക് പോസ്റ്റിലൂടെ നൗഷാദിനെ മഹാനാക്കി വെള്ളാപ്പള്ളി സ്വയം തിരുത്തി. വെള്ളാപ്പള്ളിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം: കഴിഞ്ഞ ദിവസം കോഴിക്കോട് രണ്ട് സഹോദര ജീവനുകള്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍ ജീവന്‍ വെടിഞ്ഞ നൗഷാദ് എന്ന യുവാവ് ഇന്നത്തെ യുവ തലമുറക്ക് മാത്രുകയാണ്.മനുഷ്യന്‍ പ്രാണവായുവിനായി പിടയുന്ന നേരത്ത് മറ്റോന്നും ആലോചിക്കാതെ സഹോദരങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച് ഇഹലോകവാസം വെടിഞ്ഞ ആ യുവാവിന്റെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുന്നു. നൗഷാദിന്റെ […]