ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എഫ്. ബി. ഐ

ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി, പ്രത്യേകിച്ച് ആന്‍ഡ്രോയിഡ് ഉപയോഗിക്കുനവര്‍ക്കാണ് ഈ മുന്നറിയിപ്പ് ബാധകമാവുക. കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത് ശരിയാണെങ്കില്‍ Loozfon, FinFisher എന്നീ രണ്ടു മാല്‍വെയറുകള്‍ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തെ ലക്ഷ്യം വച്ച് ഉണ്ടാക്കിയവയാണ്. ഓരോ മാല്‍വെയറുകളുടെ പ്രവര്‍ത്തനം വ്യത്യസ്തമായിരിക്കും ചിലത് ഫോണിലെ മുഴവന്‍ അഡ്രസ്‌ ബുക്കുകളും കൈക്കലാക്കുക എന്നാ ലക്ഷ്യത്തോടെ ഉണ്ടാക്കിയവയായിരിക്കും മറ്റു ചിലത് ഫോണ്‍ ഉടമയുടെ ക്രെഡിറ്റ്‌ കാര്‍ഡ്‌ അത് പോലുള്ളവ ലക്‌ഷ്യം വച്ചുള്ളവ […]

Android സ്മാര്‍ട്ട്‌ ഫോണുമായി ലെനോവ

ഇന്ത്യന്‍ സ്മാര്‍ട്ട്‌ ഫോണ്‍ മാര്‍ക്കറ്റിലേക്ക് ലെനോവയും. പുതിയ അഞ്ചു Android ഫോണുകളാണ് ലെനോവയില്‍ നിന്നും വില്പനയ്ക്ക് എത്തുന്നത്. Lenovo K860, Lenovo S880, Lenovo P700i, Lenovo S560 and Lenovo A60+ എന്നിവയാണവ.

അല്പം വില കൂടിയ ഒന്നാണ് Lenovo K860 ഇരുപത്തി എട്ടയിരം രൂപ വിലവരുന്ന ഈ മോഡലില്‍ 5 ഇഞ്ച്‌ IPS ഡിസ്പ്ലേ സ്ക്രീന്‍ (റെസല്യൂഷന്‍ 720×1280), 8 ജി ബി സ്ടോറേജ്, 8 മെഗാ പിക്സല്‍ ക്യാമറ എന്നിവയും ഉണ്ട്. 1.4 GHz ക്വാര്‍ഡ് കോര്‍ പ്രോസസ്സറാണ് ലെനോവ K860 ക്ക് കരുത്തുപകരുക.