ചെന്നൈക്കൊരു കൈത്താങ്ങ്

നമ്മുടെ സഹോദരനഗരമാണ് ചെന്നൈ. നൂറ്റാണ്ടിന്റെ മഹാമാരിയില്‍ എല്ലാംനഷ്ടപ്പെട്ട് തണുത്തുമരവിച്ചു നില്കുന്ന തമിഴകതലസ്ഥാനത്തോട് തനിച്ചല്ലെന്ന് പറയേണ്ടത്, അതുകൊണ്ടുതന്നെ നമ്മുടെ കടമയുമാണ്. ചെന്നൈയ്ക്കായി മൂന്നുനാള്‍കൊണ്ട് കഴിയാവുന്നത്ര കുടിവെള്ളവും ഭക്ഷണവും ശേഖരിക്കുവാനുള്ള ശ്രമത്തിന് മാതൃഭൂമി തുടക്കമിട്ടു. ‘ചെന്നൈയ്‌ക്കൊരു കൈത്താങ്ങ്’ എന്ന പേരിലുള്ള സഹായദൗത്യത്തിലൂടെ കുപ്പിവെള്ളവും പായ്ക്കറ്റുകളിലെ ഭക്ഷണസാധനങ്ങളുമാണ് സമാഹരിക്കുന്നത്. ബിസ്‌കറ്റ്, റസ്‌ക്, പാല്‍പ്പൊടി, ബേബിഫുഡ് തുടങ്ങി പൊട്ടിക്കാത്ത പായ്ക്കറ്റിലുള്ള ലഘുഭക്ഷണമെന്തും നല്കാം. ഒരുകുപ്പി വെള്ളമാണെങ്കില്‍പോലും സ്വീകരിക്കും. പായ്ക്ക് ചെയ്തതാകണമെന്നുമാത്രം. വസ്ത്രങ്ങള്‍ ഒഴിവാക്കണം. വെള്ളി, ശനി ദിവസങ്ങളിലായി അടുത്തുള്ള മാതൃഭൂമി ഓഫീസുകളില്‍ ഇവ […]