മുഖ്യമന്ത്രിയെ ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടില്ല: കൊല്ലത്തേത് സ്വകാര്യ ചടങ്ങെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ആര്‍.ശങ്കറിന്റെ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ നിന്നും മുഖ്യമന്ത്രിയെ ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രിയെ ഒഴിവാക്കിയ വിഷയം കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ഉന്നയിച്ചപ്പോഴായിരുന്നു മറുപടി. കൊല്ലത്തേത് സ്വകാര്യചടങ്ങ് മാത്രമാണ്. ചടങ്ങില്‍ പങ്കെടുക്കേണ്ടവരെ തീരുമാനിക്കേണ്ടത് സംഘാടകര്‍ മാത്രമാണ്. പ്രോട്ടോക്കോള്‍ വിഷയങങളില്‍മാത്രമാണ് പി.എം.ഒ ഇടപെടാറെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. അതേസമയം കൊല്ലത്തേത് സ്വകാര്യ ചടങ്ങെന്ന വാദം തെറ്റെന്ന് കെ.സി വേണുഗോപാല്‍ ലോക്‌സഭയില്‍ ഉന്നയിച്ചു. മുഖ്യമന്ത്രിയെ പരിപാടിയില്‍ നിന്നും ഒഴിവാക്കിയതിലൂടെ കേരളത്തിലെ ജനങ്ങളെ അപമാനിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. […]

നരേന്ദ്രമോദി അടുത്ത വര്‍ഷം പാകിസ്ഥാന്‍ സന്ദര്‍ശിക്കും

2016ല്‍ പാകിസ്ഥാനില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഇസ്‌ലാമാബാദില്‍ നടക്കുന്ന ‘ഹാര്‍ട്ട് ഓഫ് ഏഷ്യ’ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത വര്‍ഷം സെപ്റ്റംബറിലാണ് സാര്‍ക്ക് ഉച്ചകോടി നടക്കുന്നത്. പ്രധാനമന്ത്രിക്കൊപ്പം സുഷമാസ്വരാജും അടുത്ത വര്‍ഷം പാകിസ്ഥാനിലെത്തും. നേരത്തെ റഷ്യയില്‍ നടന്ന ഉഫ ഉച്ചകോടിയില്‍ വെച്ച് നവാസ് ഷെരീഫ് മോദിയെ പാകിസ്ഥാനിലേക്ക് ക്ഷണിച്ചിരുന്നു. 2004 ല്‍ വാജ്‌പേയി സന്ദര്‍ശനം നടത്തിയതിന് ശേഷം ഇതാദ്യമായാണ് മറ്റൊരു ഇന്ത്യന്‍ പ്രധാനമന്ത്രി പാകിസ്ഥാനിലെത്തുന്നത്. […]

വെള്ളപ്പൊക്കം: നരേന്ദ്രമോദി തമിഴ്നാടിനു 1000 കോടിയുടെ ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചു

പ്രളയക്കെടുത്തിയില്‍ ദുരിതമനുഭവിക്കുന്ന ചെന്നൈ നഗരത്തിന് നരേന്ദ്രമോദി 1000 കോടിയുടെ ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചു. കഴിഞ്ഞയാഴ്ച്ച 940 കോടിയുടെ ദുരിതാശ്വാസ പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഏതു സമയത്തും തമിഴ്‌നാടിന് കേന്ദ്രസര്‍ക്കാരിന്റെ സഹായമുണ്ടാകുമെന്ന് നരേന്ദ്രമോദി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ഉറപ്പ് നല്‍കി.