ഫേയ്‌സ്ബുക്ക് വ്യാജ സുന്ദരികളെ തിരിച്ചറിയാം

ഫേസ്ബുക്കില്‍ സുന്ദരികളുടെ പ്രൊഫൈല്‍ കാണുമ്പോള്‍ ആദ്യം ഒന്ന് ക്ലിക്കുന്നവരാണ് മിക്ക ഫേസ്ബുക്ക് മാന്‍മാരും. സൗഹൃദാഭ്യര്‍ത്ഥന അയക്കലാവും രണ്ടാമത്തെ സ്റ്റെപ്പ്. എങ്കിലും ഒരു സംശയം മനസിലുണ്ടാവും. ലെവള് ഒറിജിനല്‍ തന്നെയാണോ എന്ന് !! ഞങ്ങള്‍ക്കുമുണ്ടായിരുന്നു ആ സംശയം. ചില സുന്ദരികളുടെ പ്രൊഫൈല്‍ കണ്ടാല്‍ എത് കഠിന ഹൃദയനും റിക്വസ്റ്റ് അയച്ചുപോകും.

പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ ?

ഒരു പുതിയ മൊബൈല്‍ ഫോണ്‍ (സ്മാര്‍ട്ട്‌ ഫോണ്‍) വാങ്ങുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് ?. സാധാരണക്കാരുടെ ബഡ്ജറ്റിനു ഇണങ്ങിയ ചില മോഡലുകള്‍ പറയാമോ ?

പാസ്‌വേഡ് ഇല്ലാതെ മെമ്മറി കാര്‍ഡ് അണ്‍ലോക്ക് ചെയ്യാം!

മെമ്മറി കാര്‍ഡുകള്‍ ഇന്ന് നിത്യോപയോഗ വസ്തുക്കളാണ്. മൊബൈലിലോ, ക്യാമറയിലോ, ടാബ്ലെറ്റിലോ ഒക്കെയായി നമ്മള്‍ ഇവ എപ്പോഴും ഉപയോഗിയ്ക്കാറുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ ഇവയ്ക്ക് പാസ്‌വേഡ് നല്‍കിയിട്ട് പിന്നീട് ആവശ്യ സമയത്ത് മറന്നുപോകുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടോ ? അങ്ങനെ സംഭവിച്ചാല്‍ പലപ്പോഴും വിലപ്പെട്ട പല വിവരങ്ങളും, ചിത്രങ്ങളുമൊക്കെ നമുക്ക് നഷ്ടപ്പെട്ട് പോയെന്ന് വരാം. എന്നാല്‍ പാസ്‌വേഡ് നഷ്ടപ്പെട്ടാലും മെമ്മറി കാര്‍ഡ് തുറക്കാനുള്ള വഴി പറഞ്ഞു തരാം. മെമ്മറി കാര്‍ഡ് ഫോണില്‍ നിന്ന് പുറത്തെടുത്ത് വച്ചിരിയ്ക്കുകയാണെങ്കില്‍ അത് തിരിച്ച് ഫോണില്‍ ഇടുക. […]

സൈക്കിള്‍ ചവിട്ടി വെള്ളം പമ്പ് ചെയ്യാം , കരണ്ട് വേണ്ട !!!!

ഒരു പഴയ സൈക്കിള്‍ , കത്തിയ കേടായ ഒരു പമ്പ് സെറ്റ് – ഇത്രയും ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും വെള്ളം കിണറ്റില്‍ നിന്നോ കുളത്തില്‍ നിന്നോ പമ്പ് ചെയ്യാം, കരണ്ട് വേണ്ടേ വേണ്ട. നമ്മുടെ രാജ്യത്തെ സാധാരണക്കാര്‍ക്ക് ഒത്തിരി പ്രയോജനപെടുന്ന ഈ സംവിധാനം കണ്ടു പിടിച്ചത് കായംകുളത്തുള്ള ശ്രീ വിജയകുറുപ്പ് ആണ് . ഇന്ന് അദ്ദേഹത്തെ വായനക്കാര്‍ക്ക് പരിചയപെടുത്താം. ആക്രി കടയില്‍ നിന്നും വാങ്ങുന്ന പഴയ മോട്ടോര്‍ കോയില്‍ ഒക്കെ എടുത്തു മാറ്റി ചില മിനുക്ക് പണികള്‍ നടത്തുന്നു […]

നിങ്ങളുടെ മൊബൈല്‍ ഫോണിനെ റിമോട്ട് കണ്ട്രോള്‍ ആക്കി മാറ്റുന്നത് എങ്ങനെ ?

സ്മാര്‍ട്ട്‌ ഫോണ്‍ കൊണ്ട് നമുക്ക് പല കാര്യങ്ങളും ഇന്ന് ചെയ്യാന്‍ കഴിയും. കമ്പ്യൂട്ടറിനെ മൊബൈല്‍ ഫോണ്‍ കൊണ്ട് നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? അതിനുള്ള വഴിയാണ് ഇനി പറയുന്നത്. അനവധി സോഫ്ട്വെയറുകള്‍ ഇതേ ആവശ്യത്തിനു വേണ്ടി ലഭ്യമാണ്. മൌസും കീബോര്‍ഡും ഉപയോഗിച്ച് ചെയ്യുന്ന അതെ കാര്യങ്ങള്‍ നമുക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും ചെയ്യാന്‍ കഴിയും. വിന്‍ഡോസ്‌ മീഡിയ പ്ലയെര്‍, വിനാംപ് , ഐട്യൂണ്‍സ്, പവര്‍ പോയിന്റ്‌ എന്നീ സോഫ്ട്വെയറുകള്‍ നിഷ്പ്രയാസം ഈ സോഫ്ട്വെയറുകള്‍ ഉപയോഗിച്ച് […]

പാസ്സ്‌വേര്‍ഡ്‌ സുരക്ഷിതമാക്കാനുള്ള 10 വഴികള്‍

കമ്പ്യൂട്ടറില്‍ തൊട്ടതിനും പിടിച്ചതിനും എല്ലാം പാസ്സ്‌വേര്‍ഡ്‌ വേണം, ഓരോ വെബ്‌ സൈറ്റിനും വേണ്ട പാസ്സ്‌വേര്‍ഡ്‌ മിക്കവാറും ഓര്‍ക്കാന്‍ എളുപ്പമുള്ള ഒന്ന് തന്നെ ആയിരിക്കുകയും ചെയ്യും. എന്നാല്‍ പാസ്സ്‌വേര്‍ഡ്‌ തിരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട് അവയില്‍ ചിലത് ; അക്ഷരങ്ങള്‍, അക്കങ്ങള്‍, ചിഹ്നങ്ങള്‍ എന്നിവ യോജിപ്പിച്ച് ഒരു പാസ്സ്‌വേര്‍ഡ്‌  ഉണ്ടാക്കുക, ഉദാഹരണത്തിന്  emiZhi എന്നത്  e^MizhI യുടെ അത്ര സുരക്ഷിതമല്ല. ഏതെങ്കിലും വാക്യതിന്റെയോ  മഹദ് വചനങ്ങളുടെയോ ആദ്യ അക്ഷരം ഉപയോഗിക്കുക. ഉദാ Purity, patience, and perseverance are the […]

ഇനിമുതല്‍ ഇന്റര്‍നെറ്റ്‌ ബില്ലിനെ പേടിക്കണ്ട, ബാന്‍ഡ് വിഡ്ത്ത് മോണിട്ടര്‍ ചെയ്യാന്‍ നെറ്റ്വോര്‍ക്സ്‌ ഉണ്ട്

പല ഇന്റര്‍നെറ്റ്‌ സര്‍വ്വീസ് പ്രൊവൈഡേഴ്സും ബില്ല് നല്‍കി ഉപഭോക്താക്കളെ ഞെട്ടിക്കാറുണ്ട്. പക്ഷെ നമുക്ക് തന്നെ ഇന്റര്‍നെറ്റ്‌ ഉപയോഗം അളക്കാനും ഇന്റര്‍നെറ്റ്‌ ഉപയോഗം നിയന്ത്രിക്കാനും നിരവധി സൌജന്യ സോഫ്റ്റ്വെയറുകള്‍ ലഭ്യമാണ്. അതിനെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. നെറ്റ്വോര്‍ക്സ്‌ (NetWorx) എന്നാ സോഫ്റ്റ്‌വെയര്‍ ആണ് ഇവയില്‍ ഒന്ന്. വളരെ എളുപ്പം ഉപയോഗിക്കാന്‍ പറ്റുന്നതും മുന്‍പരിചയം ആവശ്യമില്ലാത്ത ഒന്നുമാണ് ഈ ടൂള്‍. നെറ്റ്വോര്‍ക്സ്‌ (NetWorx) ഉപയോഗിച്ച് ഒരു നിശ്ചിത ദിവസതെയോ അതോ ഒരു മാസത്തെ അല്ലെങ്കില്‍ ആഴ്ചയിലെ ഉപയോഗം എളുപ്പം കണക്കക്കാന്‍ […]