മുല്ലപ്പെരിയാര്‍ കേന്ദ്രം മദ്ധ്യസ്ഥത വഹിക്കണം: ഉമ്മൻ ചാണ്ടി

മുല്ലപ്പെരിയാര്‍ കേന്ദ്രം മദ്ധ്യസ്ഥത വഹിക്കണം: ഉമ്മൻ ചാണ്ടി. ചെന്നൈ വെള്ളപ്പൊക്കത്തിന്റെ പശ്‌ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച്‌ വിദഗ്ദ്ധ പഠനം നടത്തണമെന്നും, കേരളവും തമിഴ്നാടും തമ്മില്‍ ചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ മദ്ധ്യസ്ഥത വഹിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്‌ത ശേഷം ഇക്കാര്യം ആലോചിക്കാമെന്ന് പ്രധാനമന്ത്രി മറുപടി നല്‍കി. ഇന്നലെ ഉച്ചയ്‌ക്ക് പാര്‍ലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്‌ച. മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ചുള്ള ആശങ്ക വിശദമാക്കുന്ന നിവേദനവും നല്‍കി. അണക്കെട്ട് സുരക്ഷിതമല്ലെന്ന് വിവിധ ഏജന്‍സികള്‍ […]

മുല്ലപ്പെരിയാറില്‍ ചോര്‍ച്ച ശക്തം, കേരളം ആശങ്കയില്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ബേബി ഡാമിലും ഒട്ടേറെയിടങ്ങളില്‍ പുതിയ ചോര്‍ച്ച. സുപ്രീം കോടതി നിയോഗിച്ച മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ ഉപസമിതി നടത്തിയ പരിശോധനയിലാണു ചോര്‍ച്ച കണ്ടെത്തിയത്‌. ഇത്രയും ഗുരുതരമായ ചോര്‍ച്ച മുമ്പ്‌ കണ്ടിട്ടില്ലെന്ന്‌ ഉപസമിതിയിലെ കേരളത്തിന്റെ പ്രതിനിധികള്‍ വ്യക്‌തമാക്കി. അണക്കെട്ടിലെ 10,11,17,18 ബ്ലോക്കുകളിലാണ്‌ വ്യാപകചോര്‍ച്ച ദൃശ്യമായിരിക്കുന്നത്‌. അണക്കെട്ടിന്റെ 130 അടിയില്‍ മധ്യഭാഗത്ത്‌ നടപ്പാതയില്‍ കുമിളകളായി വെള്ളം മേല്‍പ്പോട്ട്‌ വരുന്നുണ്ട്‌. ജലനിരപ്പ്‌ ആശങ്കാജനകമായി ഉയരുമ്പോഴും അണക്കെട്ടിന്റെ ഷട്ടറുകള്‍ പ്രവര്‍ത്തന ക്ഷമമാണോയെന്നു കേരളത്തിന്റെ പ്രതിനിധികള്‍ സംശയം പ്രകടിപ്പിച്ചു. ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിച്ചു കാണിക്കണമെന്നു […]