4K വീഡിയോ സ്ട്രീമിങ് യൂറ്റ്യൂബിലും വരുന്നു

ടെലിവിഷനോടുള്ള മത്സരം ഞങ്ങളെന്നേ അവസാനിപ്പിച്ചു എന്ന് പറഞ്ഞത് ഗൂഗിള്‍ ചെയര്‍മാന്‍ എറിക് ഷ്മിത്താണ്. ടെലിവിഷന്‍ എച്ച്ഡിയും ഫുള്‍എച്ച്ഡിയും ത്രിഡിയും സാങ്കേതിക വിദ്യകളിലൂടെ വികസിപ്പിക്കപ്പെട്ടപ്പോള്‍ അതെല്ലാം ഗൂഗിള്‍ തങ്ങളുടെ യൂറ്റ്യൂബിലേക്കും വിജയകരമായി സന്നിവേശിപ്പിച്ചു. എന്നാല്‍ ടെലിവിഷന്‍റെ പ്രയാണത്തിലെ ഏറ്റവും പുതിയ സാങ്കേതിക സംവിധാനമായ ഫുള്‍ എച്ച്ഡിയെക്കാള്‍ നാലിരട്ടി ദൃശ്യ മിഴിവ് തരുന്ന 4k സംവിധാനം യൂറ്റ്യൂബ് വിജയകരമായി പരീക്ഷിച്ചു വിജയിച്ചു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ലോസ് എയ്ഞ്ചല്‍സില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലട്രോണിക്‌സ് ഷോയില്‍ 4K ഓണ്‍ലൈന്‍ സ്രടീം […]

ഡിടിഎച്ച് വഴി ടിവിയില്‍ യൂട്യൂബ് ലഭ്യമാക്കാന്‍ ഗൂഗിള്‍

ഇന്ത്യയിൽ ഡിടിഎച്ച് സംവിധാനം വഴി ടിവിയില്‍ യൂട്യൂബ് സൗകര്യമൊരുക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നു. ഇതിനായി രാജ്യത്തെ ഡിടിഎച് കേബിള്‍ ദാതാക്കളുമായി ചര്‍ച്ച നടത്തിവരികയാണ് ഗൂഗിളിപ്പോള്‍. ഗൂഗിളിന്റെ പ്ലാറ്റ്‌ഫോം പാര്‍ട്ട്ണര്‍ഷിപ്പ് ആഗോള ഡയറക്ടര്‍ ഫ്രാന്‍സിസ്‌കോ വരേലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗൂഗിളിന്റെ വീഡിയോ ഷെയറിംഗ് വെബ്‌സൈറ്റായ യൂട്യൂബിന്റെ മികച്ച വിപണികളിലൊന്നാണ് ഇന്ത്യ. ഡിടിഎച്ച് സംവിധാനത്തിലൂടെ യൂട്യൂബ് കിട്ടിതുടങ്ങുന്നതോടെ കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയ്ക്ക് പുറമെ ടിവി സ്‌ക്രീനിലും യൂട്യൂബ് വീഡിയോ ആസ്വദിക്കാനാവും. ഇതിനായി ഡിടിഎച് കേബിള്‍ ദാതാക്കളുമായി ഉടന്‍ ധാരണയിലെത്താനാണ് ഗൂഗിള്‍ […]