നഷ്ടത്തിലോടുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ ഉടനെ പൂട്ടിയേക്കും

നഷ്ടത്തിലോടുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ പൂട്ടുന്നതിനെക്കുറിച്ച്‌ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. എച്ച്‌എംടി, ടയര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ പൂട്ടുന്നകാര്യത്തില്‍ ഉടനെ തീരുമാനമുണ്ടാകുമെന്ന് പൊതുമേഖല സ്ഥാപനങ്ങളുടെ ചുമതലയുള്ള കേന്ദ്രമന്ത്രി അനന്ത് ഗീതി പറഞ്ഞു. ഇവയുടെ ഓഹരി വിറ്റഴിക്കുന്നതിന് പദ്ധതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എച്ച്‌എംടി, തുംഗഭദ്ര സ്റ്റീല്‍ പ്രൊഡക്‌ട്‌സ് എന്നിവ പൂട്ടുന്നതിന് കാബനിറ്റ് അനുമതി നല്‍കിക്കഴിഞ്ഞു. ഹിന്ദുസ്ഥാന്‍ കേബിളിന്റെ കാര്യത്തില്‍ ഉടനെ തീരുമാനമുണ്ടാകുമെന്നും മന്ത്രാലയവൃത്തങ്ങള്‍ സൂചിപ്പിച്ചു.

Facebook Comments