മുല്ലപ്പെരിയാർ അണക്കെട്ടിൽ ചോർച്ചയുണ്ടെന്ന് ഉപസമിതിയുടെ കണ്ടെത്തൽ

മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ ആറിടത്ത് ചോര്‍ച്ച കണ്ടെത്തി. ഉപസമിതി നടത്തിയ പരിശോധനയിലാണ് ചോര്‍ച്ച കണ്ടെത്തിയത്. പ്രധാന അണക്കെട്ടിലെ 14, 16, 17,18 ബ്ലോക്കുകളിലും ബേബി ഡാമിലുമാണ് ചോർച്ച കണ്ടെത്തിയത്. ഉപസമിതിയുടെ പരിശോധന നാളേയും തുടരും

നേരത്തെ കേരളത്തിന്‍റെ പ്രതിനിധികൾ നടത്തിയ പരിശോധനയിലും ചോർച്ച കണ്ടെത്തിയിരുന്നു. ഇത് ഉപസമിതിയെ അറിയിക്കുകയും ചെയ്തിരുന്നു, ഒരു മാസത്തെ ഇടവേളക്ക്ശേഷം ഉപസമിതി നടത്തിയ പരിശോധനയിലാണ് ചോർച്ചയുള്ളതായി സ്ഥിരീകരിച്ചത്.

Facebook Comments