ഇന്ത്യയിലെ റെയില്‍വേ സ്റ്റേഷനുകളില്‍ ഗൂഗിളിന്റെ സൗജന്യ വൈഫൈ

2016 അവസാനത്തോടെ രാജ്യത്തെ 100 റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ ഹൈസ്പീഡ് വൈഫൈ സൗകര്യം നടപ്പിലാക്കാൻ ഗൂഗിൾ. വരുന്ന മൂന്നുവര്‍ഷത്തിനുള്ളില്‍ ഇ്ന്ത്യയിലെ ഗ്രാമീണ മേഖലയിലെ സ്ത്രീകള്‍ക്കിടയിലും ആയിരക്കണക്കിന് ഗ്രാമീണര്‍ക്കിടയിലും ഇന്റര്‍നെറ്റ് ഉപയോഗം വ്യാപിപ്പിക്കുമെന്ന് ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെ. രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സൗകര്യം നല്‍കുന്ന റെയില്‍വയര് വൈഫൈ പദ്ധതിക്കുവേണ്ടി ഇന്ത്യന്‍ റെയില്‍വേയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ സൗജന്യമാക്കുന്നതിന്റെ ആദ്യപടിയെന്ന നിലയില്‍ 2016 ജനുവരിയില്‍ മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഈ സൗകര്യം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Sundar_Pichai

Facebook Comments