ഇന്ത്യയിലെ റെയില്‍വേ സ്റ്റേഷനുകളില്‍ ഗൂഗിളിന്റെ സൗജന്യ വൈഫൈ

2016 അവസാനത്തോടെ രാജ്യത്തെ 100 റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ ഹൈസ്പീഡ് വൈഫൈ സൗകര്യം നടപ്പിലാക്കാൻ ഗൂഗിൾ. വരുന്ന മൂന്നുവര്‍ഷത്തിനുള്ളില്‍ ഇ്ന്ത്യയിലെ ഗ്രാമീണ മേഖലയിലെ സ്ത്രീകള്‍ക്കിടയിലും ആയിരക്കണക്കിന് ഗ്രാമീണര്‍ക്കിടയിലും ഇന്റര്‍നെറ്റ് ഉപയോഗം വ്യാപിപ്പിക്കുമെന്ന് ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെ. രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സൗകര്യം നല്‍കുന്ന റെയില്‍വയര് വൈഫൈ പദ്ധതിക്കുവേണ്ടി ഇന്ത്യന്‍ റെയില്‍വേയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ സൗജന്യമാക്കുന്നതിന്റെ ആദ്യപടിയെന്ന നിലയില്‍ 2016 ജനുവരിയില്‍ മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ […]

ഗൂഗിള്‍ എസ്.എം.എസ് പ്രവാസികള്‍ക്കിടയില്‍ പ്രചാരമേറുന്നു

ജി മെയിലിൽ നിന്നു പ്രതിദിനം 50 എസ്.എം.എസ്സുകള്‍ അയയ്ക്കാനുള്ള സംവിധാനം ഗൂഗിൾ ഈയ്യിടെ അവതരിപ്പിച്ചിരുന്നു. കോണ്‍ടാക്ടില്‍ രാജ്യവും മൊബൈല്‍നമ്പറും ചേര്‍ത്താല്‍ എസ്.എം.എസ്. അയയ്ക്കാനാകും. എസ്.എം.എസ്. ലഭിക്കുന്നവര്‍ക്ക് മറുപടി അയയ്ക്കാനും സൗകര്യമുണ്ട് (മറുപടി എസ്.എം.എസ്സുകള്‍ക്ക് നിരക്ക് നല്‍കേണ്ടി വരും). ഈ മറുപടികള്‍ ഇ-മെയിലായി സ്വീകരിക്കാം. ഗൂഗിള്‍ എസ്.എം.എസ്. നേരത്തേ തന്നെ അവതരിപ്പിച്ചിരുന്നുവെങ്കിലും പല രാജ്യങ്ങളിലും സേവനം ലഭ്യമായിരുന്നില്ല. എന്നാല്‍, ആഴ്ചകളായി ഒമാനില്‍ സേവനം ലഭ്യമാണ്. ഒമാനില്‍നിന്ന് ഗള്‍ഫില്‍ സൗദി, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലേക്കും ഒമാനിലേക്ക് തന്നെയും എസ്.എം.എസ്. […]

ഒഴുകുന്ന ഡാറ്റ സെന്റര്‍; പദ്ധതിയുമായി ഗൂഗിൾ

ഗൂഗിള്‍ അതീവ രഹസ്യമായി സമുദ്രത്തില്‍ ഒഴുകുന്ന ഡാറ്റ സെന്റര്‍ നിര്‍മ്മിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. നാലു നിലകളുടെ പൊക്കമുള്ള സംവിധാനം അനവധി കാര്‍ഗോ കണ്ടൈനര്‍കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സംവിധാനത്തിനു ചുറ്റം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സമീപ വാസികള്‍ക്ക് ഇതൊരു രഹസ്യ പദ്ധതിയാണെന്നു മാത്രമേ അറിയൂ. സാന്‍ ഫ്രാന്‍സിസ്‌കോ ഉള്‍ക്കടലിലെ കൃത്രിമ ദ്വീപായ ട്രഷര്‍ ഐലന്‍ഡിന്റെ സമീപത്താണ് സംവിധാനം ഒരുക്കുന്നത്. 250 അടി നീളവും 72 അടി വീതിയും 16 അടി പൊക്കവുമുണ്ട് ഇതിന്. ഡാറ്റാ സെന്ററിന്റെ പകര്‍പ്പവകാശം 2009ല്‍ തന്നെ […]

വിട!!! ഗൂഗിള്‍ റീഡര്‍ July 1 വരെ മാത്രം

ഗൂഗിള്‍ പ്രമുഖ സേവനങ്ങളില്‍ ഒന്ന് കൂടി നിര്‍ത്തുന്നു, ഗൂഗിള്‍ റീഡര്‍. ഗൂഗിള്‍ റീഡറില്‍ ഉപയോക്താക്കള്‍ക്ക് താല്പര്യം കുറഞ്ഞു വന്നതാണ് ഈ സേവനം പിന്‍വലിക്കാന്‍ കാരണമെന്നാണ് കമ്പനി പറയുന്നത്. വെബ് അധിഷ്ടിതമായി പ്രവര്ത്തിക്കുന്ന ഫീഡ് റീഡറുകളില്‍ ഗൂഗിള്‍ റീഡര്‍ തുടക്കം മുതല്‍ തന്നെ മുന്‍പന്തിയില്‍ തന്നെയായിരുന്നു. 2005 ലായിരുന്നു ഗൂഗിള്‍ റീഡര്‍ ലഭ്യമായിരുന്നത്, നാളിതുവരെ തികച്ചും സൌജന്യമായാണ് ഈ സേവനം ലഭിച്ചിരുന്നത്. ഗൂഗിള്‍ റീഡരില്‍ നമുക്ക് ഇഷ്ടമുള്ള വെബ്‌സൈറ്റുകളിലെ ഫീഡ് അഡ്രസ് കൊടുക്കുകയാണെങ്കില്‍ നിശ്ചിത ഇടവേളകളില്‍ ആ വെബ് […]

ഗൂഗിളിന്റെ പ്രൊജക്റ്റ്‌ ഗ്ലാസ്‌ ഈ വര്‍ഷാവസാനം എത്തും; വില 80,000ല്‍ താഴെ

പ്രൊജക്റ്റ്‌ ഗ്ലാസ്സിനെ കുറിച്ച് കേട്ടവര്‍ക്കെല്ലാം അതൊന്നു കാണാന്‍ ആഗ്രഹമുണ്ടാവും അത്തരക്കാര്‍ക്ക് സന്തോഷം നല്‍കുന്നതാണ് CNET നല്‍കിയിരിക്കുന്ന ഈ വാര്‍ത്ത‍. ഈ വര്ഷം അവസാനം തന്നെ പ്രൊജക്റ്റ്‌ ഗ്ലാസ്‌ പുറത്തിറങ്ങാന്‍ സാധ്യതയുടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു, പക്ഷെ വില ഇത്തിരി കൂടുമെന്ന് മാത്രം ഏകദേശം 80000 രൂപ. പ്രൊജക്റ്റ്‌ ഗ്ലാസ്സിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ http://en.wikipedia.org/wiki/Project_Glass