സൈക്കിള്‍ ചവിട്ടി വെള്ളം പമ്പ് ചെയ്യാം , കരണ്ട് വേണ്ട !!!!

ഒരു പഴയ സൈക്കിള്‍ , കത്തിയ കേടായ ഒരു പമ്പ് സെറ്റ് – ഇത്രയും ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും വെള്ളം കിണറ്റില്‍ നിന്നോ കുളത്തില്‍ നിന്നോ പമ്പ് ചെയ്യാം, കരണ്ട് വേണ്ടേ വേണ്ട. നമ്മുടെ രാജ്യത്തെ സാധാരണക്കാര്‍ക്ക് ഒത്തിരി പ്രയോജനപെടുന്ന ഈ സംവിധാനം കണ്ടു പിടിച്ചത് കായംകുളത്തുള്ള ശ്രീ വിജയകുറുപ്പ് ആണ് . ഇന്ന് അദ്ദേഹത്തെ വായനക്കാര്‍ക്ക് പരിചയപെടുത്താം.

ആക്രി കടയില്‍ നിന്നും വാങ്ങുന്ന പഴയ മോട്ടോര്‍ കോയില്‍ ഒക്കെ എടുത്തു മാറ്റി ചില മിനുക്ക് പണികള്‍ നടത്തുന്നു . അതിന്റെ ആര്‌മെച്ചരിനോട് ചേര്‍ത്ത് സൈക്കിളിന്റെ പിന്‍ ചക്രം വച്ചു സ്റ്റാന്‍ഡില്‍ വച്ചു സൈക്കിള്‍ ചവിട്ടുന്നു . അപ്പോള്‍ പമ്പ് സെറ്റ് കറങ്ങുകയും വെള്ളം പമ്പ് ചെയ്യുകയും ചെയ്യും. കരണ്ടിനു പകരം ആരെമേച്ചര്‍ കറക്കുന്നത് സൈക്കിള്‍ ചക്രം ആണ് എന്ന് ചുരുക്കം.താഴെയുള്ള വീഡിയോ കാണുമ്പോള്‍ നിങ്ങള്ക്ക് അത് മനസ്സില്‍ ആകും

ശ്രീ വിജയകുറുപ്പ് വളരെ വ്യത്യസ്തന്‍ ആയ ഒരു മനുഷ്യന്‍ ആണ്. അദ്ദേഹം തന്റെ കണ്ടു പിടിത്തത്തിന് പേറ്റന്റ് പോലും എടുത്തിട്ടില്ല. തന്റെ കണ്ടു പിടിത്തം സാധാരണക്കാര്‍ക്ക് പ്രയോജന പെടണം എന്നുള്ള ലക്ഷ്യംആണ് ഇതിനു പിന്നില്‍ . കരണ്ട് കൂടാതെ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം കണ്ടുപിടിച്ചതിനു 2010 ലെ കേരള സര്‍കാരിന്റെ എനര്‍ജി മാനേജ്‌മെന്റ് അവാര്‍ഡ് കിട്ടിയിട്ടുണ്ട് വിജയ കുറുപ്പിനു. ബി എസ് എന്നില്‍ റീ ടയില്‍ മാനേജര്‍ ആയ വിജയകുറുപ്പിന് തന്റെ പരീക്ഷണം തുടരുവാന്‍ വേണ്ടത്ര സമയം കിട്ടുന്നില്ല എന്ന പരാതി മാത്രമേയുള്ളൂ . വന്‍ തുക ശമ്പളം പറ്റുന്ന നമ്മുടെ വന്‍കിട ഗവേഷകന്മാര്‍ക്ക് ഇത് വരെ പറ്റാത്ത കാര്യം ശ്രീ വിജയകുറുപ്പ് ചെയ്തു കാണിച്ചതില്‍ നമുക്ക് സന്തോഷിക്കാം . അദ്ദേഹം കൂടുതല്‍ ഉയരത്തില്‍ എത്തട്ടെ.

കടപ്പാട്: http://insight4us.blogspot.in

Facebook Comments