ഡിടിഎച്ച് വഴി ടിവിയില്‍ യൂട്യൂബ് ലഭ്യമാക്കാന്‍ ഗൂഗിള്‍

YouTube-on-tvഇന്ത്യയിൽ ഡിടിഎച്ച് സംവിധാനം വഴി ടിവിയില്‍ യൂട്യൂബ് സൗകര്യമൊരുക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നു. ഇതിനായി രാജ്യത്തെ ഡിടിഎച് കേബിള്‍ ദാതാക്കളുമായി ചര്‍ച്ച നടത്തിവരികയാണ് ഗൂഗിളിപ്പോള്‍. ഗൂഗിളിന്റെ പ്ലാറ്റ്‌ഫോം പാര്‍ട്ട്ണര്‍ഷിപ്പ് ആഗോള ഡയറക്ടര്‍ ഫ്രാന്‍സിസ്‌കോ വരേലയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഗൂഗിളിന്റെ വീഡിയോ ഷെയറിംഗ് വെബ്‌സൈറ്റായ യൂട്യൂബിന്റെ മികച്ച വിപണികളിലൊന്നാണ് ഇന്ത്യ. ഡിടിഎച്ച് സംവിധാനത്തിലൂടെ യൂട്യൂബ് കിട്ടിതുടങ്ങുന്നതോടെ കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയ്ക്ക് പുറമെ ടിവി സ്‌ക്രീനിലും യൂട്യൂബ് വീഡിയോ ആസ്വദിക്കാനാവും. ഇതിനായി ഡിടിഎച് കേബിള്‍ ദാതാക്കളുമായി ഉടന്‍ ധാരണയിലെത്താനാണ് ഗൂഗിള്‍ ശ്രമിക്കുന്നത്.

ഗൂഗിളിന് വരുമാനം നേടികൊടുക്കുന്നതില്‍ യൂട്യൂബ് പ്രധാനപങ്കുവഹിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 5000 കോടി ഡോളറിന്റെ വരുമാനമാണ് യൂട്യൂബ് വഴി ഗൂഗിളിന് ലഭിച്ചത്. രാജ്യത്ത് പ്രതിമാസം 550 ലക്ഷം യൂട്യൂബ് സന്ദര്‍ശകരുണ്ടെന്നാണ് കണക്ക്.

ടെലികോം റെഗുലേറ്ററി അതോറിട്ടി ഓഫ് ഇന്ത്യയുടെ കഴിഞ്ഞ വര്‍ഷത്തെ കണക്കുപ്രകാരം രാജ്യത്ത് 540 ലക്ഷം ഡിടിഎച്ച് ഉപഭോക്താക്കളാണുള്ളത്.

Facebook Comments