പാക് അധീന കശ്മീര്‍ പാകിസ്താന്റെ ഭാഗം: ഫാറൂഖ് അബ്ദുല്ല

പാക് അധീന കശ്മീര്‍ പാക്കിസ്ഥാന്റേതാണെന്ന വാദവുമായി മുന്‍ കേന്ദ്രമന്ത്രി ഫാറൂഖ് അബ്ദുല്ല. പാക് അധീന കശ്മീരിന് ഇന്ത്യ അവകാശ വാദമുന്നയിക്കേണ്ട ആവശ്യമില്ല. അത് പാക്കിസ്ഥാന്റേതായി തന്നെ തുടരും. ജമ്മു കശ്മീര്‍ കൊണ്ട് ഇന്ത്യ തൃപ്തിപ്പെടണമെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

ദീര്‍ഘനാളായി പാക് അധീന കശ്മീര്‍ ഇന്ത്യയുടേതാണെന്ന് അവര്‍ വാദിക്കുന്നു. പാക് അധീന കശ്മീര്‍ പാക്കിസ്ഥാനും ജമ്മു കശ്മീര്‍ ഇന്ത്യയ്ക്കുമുള്ളതാണ്. അതങ്ങനെ തന്നെ തുടരും അബ്ദുല്ല പറഞ്ഞു.

Facebook Comments