ശാസ്‌ത്രോത്സവം കൊടിയിറങ്ങി; കണ്ണൂര്‍ കിരീടം ഏറ്റുവാങ്ങി

k

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം കൊടിയിറങ്ങിയപ്പോള്‍ കണ്ണൂര്‍ കിരീടം സ്വന്തമാക്കി. ശാസ്ത്രമേള, ഗണിതശാസ്ത്രമേള എന്നിവയിലെ ഓവറോള്‍ ഉള്‍െപ്പടെ 44684 പോയിന്റ് നേടിയാണ് കണ്ണൂര്‍ ജേതാക്കളായത്. പ്രവൃത്തിപരിചയമേള തത്സമയത്തില്‍ ജേതാക്കളായെങ്കിലും പ്രദര്‍ശനത്തില്‍ പങ്കെടുക്കാത്തതിനാല്‍ ഓവറോള്‍ കൈവിട്ടു. ആതിഥേയരായ കൊല്ലമാണ് പ്രവൃത്തിപരിചയമേളയില്‍ കിരീടം നേടിയത്.

കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കോഴിക്കോട് 44180 പോയിന്റോടെ രണ്ടാം സ്ഥാനത്ത് എത്തി. സാമൂഹ്യശാസ്ത്രമേളയില്‍ ഓവറോള്‍ നേടിയ തൃശൂര്‍ 43327 പോയിന്റോടെ മൂന്നാം സ്ഥാനത്ത് എത്തി. മലപ്പുറവും (42882), പാലക്കാടും (42877) യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലെത്തി. പ്രവൃത്തിപരിചയ മേളയിലെ തത്സമയ മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 43968 പോയിന്റ് നേടി കണ്ണൂരായിരുന്നു മുന്നില്‍. പ്രദര്‍ശനമത്സരത്തില്‍ പങ്കെടുക്കാത്തതാണ് ഈ വിഭാഗത്തില്‍ ഓവറോള്‍ നഷ്ടമാകാന്‍ കാരണം.

ശാസ്ത്രമേളയിലും ഗണിതശാസ്ത്രമേളയിലും മലപ്പുറത്തിനാണ് രണ്ടാംസ്ഥാനം. സാമൂഹ്യശാസ്ത്രമേളയില്‍ 178 പോയിന്റോടെ തൃശൂര്‍ ഒന്നാമത് എത്തിയപ്പോള്‍ ഒരു പോയിന്റിന്റെ വ്യത്യാസത്തില്‍ കോഴിക്കോട് രണ്ടാമതെത്തി. ഐടി മേളയില്‍ 89 പോയിന്റോടെ മലപ്പുറം ഒന്നാമതെത്തി. കോട്ടയത്തിനാണ് രണ്ടാം സ്ഥാനം.

Facebook Comments