ഫോക്സ് വാഗന് ഏറ്റവുമൊടുവില്‍ പുറത്തിറക്കിയ പോളോ ജി.ടി.ഐ 2016 മാര്‍ച്ചില്‍ ഇന്ത്യയിലെത്തും. 2015ല്‍ ഗെയ്കിന്റോ ഇന്തോനേഷ്യ ഇന്റര്‍നാഷണല്‍ ഓട്ടോഷോയിലാണ് ഈ മോഡല്‍ ആദ്യമായി അവതരിപ്പിച്ചത്. 1.8 ലിറ്റര്‍, നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുമായാവും പോളോ ജി.ടി.ഐ എത്തുക. പോളോ ജി.ടി.ഐ മുമ്പത്തെ മോഡലിനു സമാനമായി തോന്നുമെങ്കിലും കാറിന്റെ സ്റ്റൈലിങ്ങില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. എല്‍.ഇ.ഡി ഹെഡ്ലൈറ്റ്സ്, ഡിസ്ക് ബ്രെയ്ക്ക്, ഹണി കോമ്പ് മെഷ്ഗ്രില്ലി, റെഡ് ബ്രെയ്ക്ക് കാലിപേര്സ്, നവീകരിച്ച ഡിസൈനിലുള്ള ബമ്പര്‍, 17 ഇഞ്ച് അലോയ് വീല്‍ എന്നിവയോടുകൂടിയാണ് പോളോ ജി.ടി.ഐ പുറത്തിറങ്ങുക.
Facebook Comments