കുടിവെള്ള പ്രതിസന്ധി, മോദിയുടെ മണ്ഡലത്തില്‍ കൊക്ക കോള കമ്പനിക്കെതിരെ ജനകീയ പ്രക്ഷോഭം

നരേന്ദ്രമോദിയുടെ ലോക്‌സഭാ മണ്ഡലമായ വാരാണസിയില്‍ കൊക്കകോള കമ്പനിക്കെതിരെ ജനകീയ പ്രക്ഷോഭം. വരാണസി ജില്ലയിലെ മെഹ്ദിഗഞ്ച് മേഖലയിലെ 18 ഗ്രാമ കൗണ്‍സിലുകളാണ് കൊക്കകോള കമ്പനി അമിതമായി ഭൂഗര്‍ഭജലം ഊറ്റുന്നുവെന്ന് ചൂണ്ടിക്കാട്ടി സമരം ആരംഭിച്ചിരിക്കുന്നത്. 1999ല്‍ പ്ലാന്റ് ആരംഭിച്ചത് മുതല്‍ കടുത്ത ജലക്ഷാമം നേരിടുന്നതായും ഗ്രാമ കൗണ്‍സിലുകള്‍ ചൂണ്ടിക്കാട്ടുന്നു. വെള്ളം മിതമായ രീതിയില്‍ ഉപയോഗിക്കുന്നുവെന്ന പ്രതിഛായയാണ് ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ കോള കമ്പനി നിര്‍മിച്ചെടുത്തത്. എന്നാല്‍ പാവങ്ങളുടെ ചെലവില്‍ ഭൂഗര്‍ഭ ജലം മുഴുവന്‍ ഊറ്റിയെടുക്കുകയാണ് കമ്പനി ഇന്തയയില്‍ ചെയ്യുന്നതെന്ന് സമരത്തെ പിന്തുണയ്ക്കുന്ന ഇന്ത്യ റിസോഴ്‌സ് സെന്റര്‍ എന്ന സംഘടന പറയുന്നു.

Facebook Comments