കെ.എസ്.ആര്.ടി.സി ഓര്‍ഡിനറി ബസുകളിലെ മിനിമം ചാര്‍ജ് ആറില്‍നിന്ന് ഏഴ് രൂപയായി ഉയര്‍ത്തി. കെ.എസ്.ആര്.ടി.സി മുന്നോട്ടുവച്ച ആവശ്യം പരിഗണിച്ച മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. മിനിമം ചാര്‍ജ് വര്‍ധിപ്പിക്കുന്നത് പ്രതിസന്ധിയിലായ കെ.എസ്.ആര്.ടി.സിക്ക് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കുമെന്നാണ് കരുതുന്നത്. പ്രതിദിനം 27 ലക്ഷംരൂപയും പ്രതിമാസം 6 കോടിരൂപയും ഇതുമൂലം അധിക വരുമാനം ലഭിക്കുമെന്ന് വിലയിരുത്തപ്പെടുത്തു. ഇന്ധനവില കുറഞ്ഞതിനെത്തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് കെ.എസ്.ആര്.ടി.സി മിനിമം ചാര്‍ജ് ഏഴില്‍നിന്ന് ആറുരൂപയായി കുറച്ചത്. സ്വകാര്യ ബസുടമകളോടും നിരക്ക് കുറയ്ക്കാന്‍ അന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ചാര്‍ജ് […]
Everything else
ചലച്ചിത്ര നടന് ജഗന്നാഥ വര്‍മ്മ അന്തരിച്ചു
ചലച്ചിത്ര നടന് ജഗന്നാഥ വര്‍മ്മ (78) അന്തരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 8.30-നായിരുന്നു അന്ത്യം. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഉച്ചയ്ക്ക് രണ്ട് മുതല്‍ മൃതദേഹം കലാഭവനില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ആലപ്പുഴയിലെ ചേര്‍ത്തലയിലായിരുന്നു ജനനം. 1978-ല്‍ മാറ്റൊലി എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ജഗന്നാഥ വര്‍മ്മ മൂന്ന് പതിറ്റാണ്ടിലധികം മലയാളചലച്ചിത്രവേദിയിലെ സജീവ സാന്നിധ്യമായിരുന്നു. നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ലേലം, ആറാം തമ്പുരാന്, പത്രം, ന്യൂഡല്‍ഹി, സുഖമോ ദേവീ, ശ്രീകൃഷ്ണപരുന്ത്, നക്ഷത്രങ്ങളേ സാക്ഷി എന്നീ ചിത്രങ്ങളില്‍ […]
ഫോര്‍ബ്സിന്റെ പ്രബലരുടെ പട്ടികയില്‍ നരേന്ദ്രമോഡിയും
പ്രധാനമന്ത്രി നരേന്ദ്രമോഡി ലോകത്തെ ഏറ്റവും പ്രബലനായ 10 നേതാക്കളില്‍ ഒരാള്‍. ഫോര്‍ബ്സ് നടത്തിയ സര്‍വേയിലാണ് നരേന്ദ്രമോഡി ഇടം പറ്റിയിരിക്കുന്നത്. ഒന്‍പതാം സ്ഥാനമാണ് മോഡിക്ക് ലഭിച്ചിരിക്കുന്നത്. ഒന്നാം സ്ഥാനം ഇത്തവണയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന് തന്നെയാണ് ലഭിച്ചിരിക്കുന്നത്. ഇത് നാലാം തവണയാണ് പുടിന് ഒന്നാം സ്ഥാനത്തിന് അര്‍ഹനായിരിക്കുന്നത്.
പാംപോര്‍ ഭീകരാക്രമണം: മലയാളി സൈനികന് വീരമൃത്യു
ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ പോംപോറില്‍ സൈനികോദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിനുനേരേയുള്ള ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചവരില്‍ മലയാളി സൈനികനും. കണ്ണൂര്‍ മട്ടന്നൂര്‍ കൊടോളിപ്രം സ്വദേശി ചക്കാലക്കണ്ടി വീട്ടില്‍ സി.രതീഷാ (35)ണ് മരിച്ചത്. ഡിസംബര്‍ ഒമ്പതിനാണ് രതീഷ് അവധിക്ക് ശേഷം കശ്മീരിലേക്ക് പോയത്. കോയമ്പത്തൂരിലേക്ക് സ്ഥലംമാറ്റം കിട്ടിയ അദ്ദേഹം തിരിച്ച് വരാനുള്ള ഒരുക്കത്തിലായിരുന്നു. ratheeshകുറ്റിയാട്ടൂര്‍ സ്വദേശി ജ്യോതിയാണ് ഭാര്യ. കാശിനാഥന് (എട്ടു മാസം) മകനാണ്. മൃതദേഹം നാളെ വൈകിട്ടോടെ വീട്ടിലെത്തിക്കും. പയ്യാടക്കല്‍ രാഘവന് നമ്പ്യാര്‍-ഓമന ദമ്പതികളുടെ ഏകമകനാണ് രതീഷ്. റാഞ്ചി സ്വദേശി ശശികാന്ത് […]
മിസ് പ്യൂട്ടോ റിക്കോ സ്റ്റെഫാനി ഡെല്‍ വല്ലേ ലോക സുന്ദരി
ഈ വര്‍ഷത്തെ ലോകസുന്ദരിപ്പട്ടം പ്യൂട്ടോ റീക്കോ സുന്ദരി സ്റ്റെഫാനി ഡെല്‍ വല്ലേയ്ക്ക്. മേരിലാന്‍ഡ് ഓക്സോണ്‍ ഹില്‍ എം ജി എം നാഷണല്‍ ഹാര്‍ബറില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ 117 സുന്ദരികളെ പിന്തള്ളിയാണ് 19 കാരിയായ സ്റ്റെഫാനി കിരീടം സ്വന്തമാക്കിയത്. മത്സരത്തില്‍ മിസ് ഡോമനിക്കന്‍ റിപ്പബ്ലിക് രണ്ടാംസ്ഥാനവും മിസ് ഇന്‍ഡോനീഷ്യ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മുന്‍ലോകസുന്ദരി മിരിയ ലാലഗുണയാണ് സെറ്റാഫിനിയെ കിരീടം അണിയിച്ചത്. ഇന്ത്യന്‍ സുന്ദരി പ്രിയദര്‍ശിനി ചാറ്റര്‍ജി മികച്ച 20 സുന്ദരികളുടെ പട്ടികയില്‍ ഇടംപിടിച്ചെങ്കിലും തുടര്‍ന്നുള്ള റൗണ്ടുകളില്‍ […]
ഐ.എസ്.എല്‍ ഫൈനലിൽ ഐ.എം വിജയന് അവഗണന, ലഭിച്ചത് ജനറല്‍ ടിക്കറ്റ്
ഐ.എസ്.എല്‍ കലാശപ്പോരിന്റെ ആവേശത്തിനൊപ്പം വിവാദവും ചൂടുപിടിക്കുന്നു. ഫൈനല്‍ മത്സരം കാണാന്‍ ഇന്ത്യയുടെ ഫുട്ബോള്‍ പ്രതിഭ ഐ.എം വിജയന് ലഭിച്ചത് ജനറല്‍ ടിക്കറ്റ്. തന്നോടും മുന്‍താരങ്ങളോടും കേരള ഫുട്ബോള്‍ അസോസിയേഷന് കാണിച്ചത് കടുത്ത അവഗണയാണെന്നും കൊല്‍ക്കത്തയിലായിരുന്നെങ്കില്‍ ഇത്തരമൊരു അവഹേളനം നേരിടേണ്ടി വരില്ലായിരുന്നുവെന്നും ഐ.എം വിജയന് പ്രതികരിച്ചു. ടിക്കറ്റ് വാങ്ങാന്‍ എത്തിയപ്പോള്‍ തനിക്ക് നല്‍കിയത് ജനറല്‍ ടിക്കറ്റുകളായിരുന്നു. ഫുട്ബോളുമായി ഒരു ബന്ധവുമില്ലാത്തവര്‍ക്ക് വി.ഐ.പി ടിക്കറ്റ് നല്കുമ്പോള് സാധാരണക്കാര്‍ക്ക് ടിക്കറ്റ് നല്‍കാത്തത് ദൗര്‍ഭാഗ്യകരമാണെന്നും ഐ.എം വിജയന് പ്രതികരിച്ചു. ഐ.എം വിജയന് അനാവശ്യ […]
രാഷ്ട്രീയപ്പാര്‍ട്ടിഫണ്ടിന് പ്രത്യേക ഇളവില്ലെന്ന് സര്‍ക്കാര്‍
നോട്ട് അസാധുവാക്കലിനുശേഷം രാഷ്ട്രീയപ്പാര്‍ട്ടി ഫണ്ടുകള്‍ക്ക് ആദായനികുതിവകുപ്പ് പ്രത്യേക ഇളവൊന്നും നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഏതുനിലയ്ക്കും അവ സൂക്ഷ്മമായി പരിശോധിക്കാന്‍ ആദായനികുതിവകുപ്പ് നിയമത്തില്‍ വകുപ്പുകളുമുണ്ട്. 1961-ലെ ആദായനികുതിനിയമത്തിലെ 13 എ വകുപ്പനുസരിച്ച് നിലവിലുള്ള ഇളവ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ലഭിക്കും. റവന്യൂ സെക്രട്ടറി ഹസ്മുഖ് അദിയ കഴിഞ്ഞദിവസം ഈ വകുപ്പിന്റെ കാര്യം ആവര്‍ത്തിച്ചിരുന്നു. വാടക, മറ്റുമാര്ഗങ്ങളില്നിന്നുള്ള വരുമാനം, വ്യക്തികള്‍ സ്വന്തംനിലയ്ക്ക് നല്കുന്ന സംഭാവനകള്‍ തുടങ്ങിയവയ്ക്ക് ഈ വകുപ്പനുസരിച്ച് നികുതിയിളവ് ലഭിക്കും. 1951-ലെ ജനപ്രാതിനിധ്യനിയമവും പാര്‍ട്ടികള്‍ക്ക് ഇക്കാര്യത്തില്‍ സംരക്ഷണം നല്‍കുന്നുണ്ട്. 20,000 രൂപയില്‍ […]
‘ഡാഡീസ്റോഡ്’ വാഹനം സുരക്ഷിതമാക്കാനൊരു മൊബൈല്‍ ആപ്പ്
കല്ല്യാണങ്ങള്‍ക്കോ ഷോപ്പിംഗിനോ പോയി കാറോ ബൈക്കോ പാര്‍ക്ക് ചെയ്ത് കുടുങ്ങാത്തവര്‍ ചുരുക്കം. പാര്‍ക്ക് ചെയ്ത് മിനുട്ടുകള്‍ക്കുള്ളില്‍ നമ്മുടെ വാഹനം മുന്നോട്ടോ പിറകോട്ടോ അനക്കാന്‍ കഴിയാത്ത അവസ്ഥ. ചുറ്റിലുമുള്ള വാഹനങ്ങളുടെ ഉടമകളെ കണ്ടെത്താനുള്ള പെടാപ്പാടാണ് പിന്നെ. നിങ്ങള്‍ക്ക് പാരയായ വാഹനത്തിന്റെ നമ്പര്‍ ഡാഡീസ് റോഡ് ആപ്പില്‍ ടൈപ്പ് ചെയ്താല്‍ ഉടമസ്ഥന് നോട്ടിഫിക്കേഷന്‍ ലഭിക്കും. ഓണ്‍ലൈനില്‍ അല്ലെങ്കില്‍ സന്ദേശം ടെക്സ്റ്റ് മെസേജ് ആയും എത്തും. ആര്‍ക്കും ഈ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനാകും. അപകടമുണ്ടാകുന്ന […]
വന്‍ ഇളവുകളുമായി ബി.എസ്.എന്‍.എല്‍.
സ്വകാര്യ ടെലികോം കമ്പനികളുടെ വെല്ലുവിളി നേരിടാന്‍ വന്‍ ഇളവുകളുമായി ബി.എസ്.എന്‍.എല്‍. 146 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 28 ദിവസം രാജ്യത്തെവിടെയുമുള്ള ബി.എസ്.എന്‍.എല്‍. നമ്പറുകളിലേക്ക് എത്ര നേരവും വിളിക്കാം. ലാന്‍ഡ് നമ്പറിലേക്കും ഈ സൗജന്യം ബാധകമാണ്. കൂടാതെ 300 എം.ബി. ഡാറ്റയും ലഭിക്കും. നിലവില്‍ 341 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ സംസ്ഥാനത്തിനകത്തുള്ള ബി.എസ്.എന്‍.എല്‍. നമ്പറുകളിലേക്ക് എത്ര നേരവും വിളിക്കാമായിരുന്ന പാക്കേജാണുണ്ടായിരുന്നത്. ബി.എസ്.എന്‍.എല്‍. മൊബൈല്‍ നമ്പറുകാര്‍ക്ക് 28 ദിവസത്തേക്ക് 339 രൂപയിലധികം ചാര്‍ജ് വരികയേ ചെയ്യാത്ത ഒരു പാക്കേജും ഞായറാഴ്ച […]
സൂപ്പര്‍ സീരീസ് ഫൈനല്‍സ് സെമിയില്‍ സിന്ധു പുറത്ത്
ലോക സൂപ്പര്‍ സീരീസ് ഫൈനല്‍സ് സെമിയില്‍ ഇന്ത്യയുടെ പി.വി സിന്ധു പുറത്ത്. ദക്ഷിണ കൊറിയയുടെ സിങ് ജി ഹ്യൂനിനോട് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് സിന്ധു പരാജയപ്പെട്ടു. ആദ്യ സെറ്റില്‍ 15-21-ന് നഷ്ടപ്പെടുത്തിയ ശേഷം രണ്ടാം സെറ്റില്‍ ശക്തമായി തിരിച്ചുവന്ന് 21-18-ന് സിന്ധു സ്വന്തമാക്കിയെങ്കിലും നിര്‍ണായകമായ മൂന്നാം സെറ്റ് 15-21-ന് സിങ് ജി ഹ്യൂ തിരിച്ചുപിടിച്ച് വിജയം ഉറപ്പിക്കുകയായിരുന്നു.