ബുധനില്‍ മഞ്ഞുപാളികളുടെ സാന്നിധ്യം കണ്ടെത്തി

ചുട്ടുപഴുത്ത ഉപരിതലമുള്ളതുമായ ബുധനില്‍ മഞ്ഞുപാളികളുടെ സാന്നിധ്യം കണ്ടെത്തി. നാസയുടെ ബഹിരാകാശപേടകമായ മെസഞ്ചറാണ് തണുത്തുറഞ്ഞ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. സൂര്യനോട് എറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹമാണ് ബുധന്‍. ലേസര്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് മെസഞ്ചര്‍ ഈ നേട്ടം കരസ്ഥമാക്കിയത്. ഏകദേശം വാഷിങ്ങ്ടണ്‍ സിറ്റിയുടെ വിസ്തൃതിയില്‍ ബുധനില്‍ വെള്ളം പടര്‍ന്നുകിടക്കുന്നുണ്ടെന്ന് മെസഞ്ചര്‍ ദൗത്യത്തില്‍ പങ്കാളിയായ ശാസ്ത്രജ്ഞന്‍ ഡേവിഡ് ലോറന്‍സ് പറഞ്ഞു.

Facebook Comments