ബജറ്റിനു മുമ്പ് യോഗം ചേര്‍ന്ന് ലൈസന്‍സ് ഫീസ് വര്‍ധന ബാറുടമകളെ അറിയിച്ചു: കെ. ബാബുവിന്റെ മൊഴി പുറത്ത്

ബാര്‍കോഴക്കേസില്‍ മന്ത്രി കെ.ബാബുവിന്റെ മൊഴി പുറത്ത്. ബജറ്റിനു മുന്നോടിയായി യോഗം ചേര്‍ന്നെന്നും ബാര്‍ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നുണ്ടെന്ന കാര്യം ബാറുടമകളെ യോഗത്തില്‍ അറിയിച്ചതായും ബാബുവിന്റെ മൊഴിയില്‍ പറയുന്നുണ്ട്. ബജറ്റിനു മുന്നോടിയായി അത്തരമൊരു യോഗം ചേര്‍ന്നിട്ടില്ലെന്നായിരുന്നു കെ.ബാബു ഇതുവരെ മാധ്യമങ്ങളോട് പറഞ്ഞത്. എക്‌സൈസ് വകുപ്പില്‍ നിന്നു ലഭിച്ച വിവരാവകാശ രേഖയിലും ഇത്തരമൊരു യോഗം ചേര്‍ന്നിട്ടില്ലെന്നാണ് പറയുന്നത്.

2013 ഫെബ്രുവരി നാലിനാണ് യോഗം ചേര്‍ന്നത്. എല്ലാവര്‍ഷവും ഇത്തരത്തില്‍ യോഗം ചേരാറുണ്ടെന്നും ബാബു മൊഴിയില്‍ വ്യക്തമാക്കുന്നുണ്ട്. 2013 ഫെബ്രുവരി 4ന് യോഗം ചേര്‍ന്നുവെന്നും അതിനു മിനിട്‌സ് ഉള്ളതായും എക്‌സൈസ് കമ്മീഷണര്‍ അനില്‍ സേവ്യറും മൊഴി നല്‍കിയിട്ടുണ്ട്.

Facebook Comments