ഫേസ്ബുക്കിൽ കൊഴിഞ്ഞു പോക്ക് രൂക്ഷമായി – എല്ലാവർക്കും ഫേസ്ബുക്ക് മടുത്തോ!!

Facebook deserted by millions of users in biggest markets

ഓരോ മാസവും ഫേസ്ബുക്കില്‍ നിന്ന് പിരിഞ്ഞുപോകുന്നവരുടെ എണ്ണം ഭീമമായി വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലുമാണ് പിരിഞ്ഞുപോകല്‍ ഏറ്റവും രൂക്ഷം. ദ ഗാര്‍ഡിയന്‍ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ സൈറ്റായ ഫേസ്ബുക്കിന് കഴിഞ്ഞ മാസം മാത്രം അമേരിക്കയില്‍ നിന്ന് നഷ്ടമായത് 6 മില്ല്യണ്‍ ഉപഭോക്താക്കളെയാണ്. ബ്രിട്ടണിലും പിരിഞ്ഞുപോകുന്നവരുടെ എണ്ണം കൂടിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആറുമാസത്തെ കണക്കെടുത്താല്‍ പിരിഞ്ഞുപോകുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുമില്ല.
അമേരിക്കയില്‍ ശരാശരി എല്ലാ മാസവും 9 മില്ല്യണും ബ്രിട്ടണില്‍ 2 മില്ല്യണുമെന്നാണ് കണക്ക്. അമേരിക്കയില്‍ ഉപഭോക്താക്കള്‍ ഫേസ്ബുക്കിന് മുന്നില്‍ ഇരിക്കുന്ന സമയത്തിലും കുറവ് വന്നിട്ടുണ്ട്.
ബ്രിട്ടനും അമേരിക്കയ്ക്കുമൊപ്പം കാനഡ, സ്‌പെയിന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്‍ തുടങ്ങിയ വികസിത രാജ്യങ്ങളിലും ഭീമമായ തോതില്‍ ഫേസ്ബുക്കിന് ആരാധകരെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇങ്ങനെ ഭീമമായ പിരിഞ്ഞുപോക്കിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ ഫേസ്ബുക്ക് തയ്യാറായിട്ടില്ല. അമേരിക്കയിലും ബ്രിട്ടണിലും ഇപ്പോള്‍ തന്നെ ഏറെപേരും ഫേസ്ബുക്ക് ഉപയോഗിക്കുന്നവരാണ്. അതുകൊണ്ടുതന്നെയാണ് പിരിഞ്ഞുപോക്കുന്നവരുടെ എണ്ണവും ഈ രാജ്യങ്ങളില്‍ ഏറിയിരിക്കുന്നത്.

Facebook Comments