ഫ്‌ളാറ്റ് തട്ടിപ്പ്: നടി ധന്യ മേരി വര്‍ഗ്ഗീസ് അറസ്റ്റില്‍

ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യ മേരി വര്‍ഗ്ഗീസിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ധന്യയുടെ ഭര്‍ത്താവ് ജോണ്‍, ഭര്‍തൃ സഹോദരന്‍ സാമുവല്‍ എന്നിവരും കസ്റ്റഡിയിലായിട്ടുണ്ട്. നാഗര്‍കോവിലില്‍നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്‌. ഫ്‌ളാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് കോടി കണക്കിന്‌ രൂപ പലരില്‍ നിന്നായി തട്ടിയെടുത്തെന്ന കേസിലാണ് ഇവര്‍ പിടിയിലായിരിക്കുന്നത്. 2011ല്‍ മരപ്പാലത്ത് നോവ കാസില്‍ എന്ന പേരില്‍ ഫ്‌ളാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് എൺപതോളം പേരില്‍നിന്നായി കോടി കണക്കിന്‌ രൂപ വാങ്ങിയെന്നായിരുന്നു കേസ്. ധന്യയുടെ ഭര്‍ത്താവ് […]

യുവവ്യവസായിയെ തട്ടിക്കൊണ്ട് ഭീഷണിപ്പെടുത്തിയ കേസില്‍ സി.പി.എം കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന് ഉപാധികളോടെ ജാമ്യം അനുവദിച്ചു

യുവവ്യവസായിയെ തട്ടിക്കൊണ്ട് ഭീഷണിപ്പെടുത്തിയ കേസില്‍ സി.പി.എം കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. റിമാന്‍ഡ് കാലാവധി അവസാനിച്ച സാഹചര്യത്തില്‍ സക്കീര്‍ ഹുസൈന്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പാലാരിവട്ടം സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത്, ആഴ്ചയില്‍ രണ്ട് ദിവസം പോലീസ് സ്‌റ്റേഷനിലെത്തി ഒപ്പിടണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നിവയാണ് ഉപാധികള്‍. കഴിഞ്ഞ മാസം 17 നാണ് സക്കീര്‍ ഹുസൈന്‍ സിറ്റി പോലീസ് കമ്മീഷണര്‍ മുമ്പാകെ കീഴടങ്ങിയത്.

യാത്രക്കാരനില്‍ നിന്നും വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരി അടിച്ചുമാറ്റിയത് 36,000 രൂപ

വിമാനത്താവളത്തില്‍ യാത്രക്കാരന്റെ പഴ്‌സ് തട്ടിയെടുത്ത പോലീസുകാരി മോഷ്ടിച്ചത് 2000 ദിര്‍ഹം (ഏകദേശം 36,000 രൂപ). ആഗസ്റ്റ് 5 ന് നടന്ന സംഭവത്തില്‍ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്നതിനിടയിലായിരുന്നു 28 കാരി പണം തട്ടിയത്. മോഷണം നടന്നതായുള്ള വിവരം കിട്ടിയതിനെ തുടര്‍ന്ന് ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പൊതുജന സേവക എന്ന നിലയില്‍ വിശ്വാസവഞ്ചന കാട്ടിയെന്നും മോഷണം നടത്തിയെന്നും രണ്ടു കുറ്റങ്ങള്‍ ഇവര്‍ക്കെതിരേ കോടതി കണ്ടെത്തി. ആഗസ്റ്റ് 8 നായിരുന്നു ഇവര്‍ അറസ്റ്റിലായത്. ഡ്യൂട്ടിക്കിടയില്‍ വിശ്വാസ വഞ്ചന കാട്ടിയെന്ന […]

7000 എംഎഎച്ച് ബാറ്ററിയുമായി ജിയോണിയുടെ ഫോണ്‍ വരുന്നു

7000 എംഎഎച്ച് ബാറ്ററിയുമായി എത്തുന്ന ഒരു ഫോണിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വന്നിരിക്കുന്നു. ജിയോണി കമ്പനിയാണ് ഇത്ര ഭീമന്‍ ബാറ്ററിയുള്ള ഫോണ്‍ വിപണിയിലെത്തിക്കുന്നത്. അടുത്ത വര്‍ഷം ഫോണ്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ‘എം2017’ ( M2017 ) എന്ന് താത്ക്കാലിക പേരിട്ടിരിക്കുന്ന ഫോണിന്റെ അധികം വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ബാറ്ററി ശേഷി 7000 എംഎഎച്ച് ആയിരിക്കും എന്നതു കൂടാതെ, ഒക്ടാ-കോര്‍ 1.96 ജിഎച്ച്‌സെഡ് പ്രൊസസര്‍ കരുത്തു പകരുന്ന ഫോണിന് 6 ജിബി റാമും 128 ജിബി സ്‌റ്റോറേജും ഉണ്ടായിരിക്കും എന്നാണ് പുറത്തുവന്നിട്ടുള്ള മറ്റൊരു […]

ഷെയ്ന്‍വോണിനെ റിയാലിറ്റി ഷോയ്ക്കിടെ പാമ്പ്‌ കടിച്ചു

ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിനെ ഒരു ടിവി റിയാലിറ്റി ഷോയ്ക്കിടെ പാമ്പ്‌ കടിച്ചു. ഷെയ്ന്‍ വോണിനെ പാമ്പ്‌ കടിക്കുന്ന രംഗമുള്ള പരിപാടിയുടെ പ്രൊമോ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. അതേസമയം വിഷമില്ലാത്ത അനാക്കോണ്ട വിഭാഗത്തില്‍പ്പെട്ട പാമ്പ്‌ ഷെയ്ന്‍ വോണിനെ കടിച്ചത്. ഉടന്‍ തന്നെ വോണ്‍ ചികില്‍സ തേടിയിരുന്നു. വോണിന് മറ്റു പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ചാനല്‍ അധികൃതര്‍ അറിയിച്ചു. Network 10 ചാനലിലെ ഐ ആം എ സെലിബ്രിറ്റി.. ഗെറ്റി മീ ഔട്ട് ഓഫ് […]

വിദേശ സര്‍വകലാശാലകളുമായി ചേര്‍ന്ന് സംസ്ഥാനത്ത് പ്രത്യേക വിദ്യാഭ്യാസ മേഖലകള്‍ സ്ഥാപിക്കാന്‍ ആറ് സംരംഭകര്‍ രംഗത്തുവന്നു

വിദേശ സര്‍വകലാശാലകളുമായി ചേര്‍ന്ന് സംസ്ഥാനത്ത് പ്രത്യേക വിദ്യാഭ്യാസ മേഖലകള്‍ സ്ഥാപിക്കാന്‍ ആറ് സംരംഭകര്‍ രംഗത്തുവന്നു. സംസ്ഥാന സര്‍ക്കാര്‍ ക്ഷണിച്ച താത്പര്യപത്രത്തില്‍ ആകൃഷ്ടരായാണ് ആറ് സ്വകാര്യ സംരംഭകര്‍ എത്തിയത്. യു.എസ്.എ., യു.കെ., സിംഗപ്പുര്‍ തുടങ്ങിയ രാജ്യങ്ങളിലെ സര്‍വകലാശാലകളുമായി ചേര്‍ന്ന് കോഴ്‌സുകള്‍ നടത്താമെന്നാണ് സംരംഭകരുടെ നിര്‍ദേശം. എന്‍.ആര്‍.ഐ. വ്യവസായികള്‍ നടത്തുന്ന പാലക്കാട്ടെ അഹല്യ ഗ്രൂപ്പ്, മിംമ്‌സ്, തങ്ങള്‍ ചാരിറ്റബില്‍ സൊസൈറ്റി, കളമശ്ശേരി രാജഗിരി മാനേജ്‌മെന്റ്, പത്തനംതിട്ട ജില്ലയിലെ മൗണ്ട് സയണ്‍, കുട്ടിക്കാനം മരിയന്‍ എന്നിവയാണ് താത്പര്യപത്രം നല്‍കിയത്. ജനവരി 29,30 […]

രാമജന്മഭൂമി വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചതിനെതിരെ ഡൽഹി സര്‍വകാലാശാല ക്യാംപസില്‍ പ്രതിഷേധം.

സുബ്രഹ്മണ്യന്‍ സ്വാമിയുടെ നേതൃത്വത്തില്‍ ഡൽഹി സര്‍വകലാശാലയില്‍ രാമജന്മഭൂമി വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചതിനെതിരെ സര്‍വകാലാശാല ക്യാംപസില്‍ പ്രതിഷേധം. സെമിനാര്‍ നടക്കുന്ന നോര്‍ത്ത് ക്യാമ്പസിലെ ആര്‍ട്‌സ് ഫാക്വല്‍റ്റിക്ക് മുന്‍പില്‍ പ്രതിഷേധവുമായെത്തിയ വിദ്യാര്‍ത്ഥികളെ പോലീസ് മര്‍ദിക്കുകയും അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. ഇടതു വിദ്യാര്‍ത്ഥി സംഘടനകളും കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍.എസ്.യുവുമാണ് പരിപാടിക്കെതിരെ പ്രതിഷേധവുമായെത്തിയത്. എതിര്‍ക്കുന്നവരെ നേരിടാനായി കനത്ത സുരക്ഷാ സന്നാഹമാണ് സര്‍വകലാശാല പരിസരത്ത് ഡൽഹി പോലീസ് ഒരുക്കിയത്. പ്രതിഷേധക്കാരെ നേരിടാന്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് സേനയെയും ക്യാംപസില്‍ വിന്യസിച്ചിരുന്നു.

ഡൗണ്‍ടൗണ്‍ ഹോട്ടല്‍ കത്തുമ്പോള്‍ സെല്‍ഫിയെടുത്ത രണ്ടു പേർ അറസ്റ്റിൽ

ബായിയിലെ ബുര്‍ജ് ഖലീഫാ കെട്ടിടത്തിന് സമീപമുള്ള ഡൗണ്‍ടൗണ്‍ ഹോട്ടല്‍ കത്തുമ്പോള്‍ ഇതിനു മുന്നില്‍ നിന്ന് സെല്‍ഫിയെടുത്ത രണ്ടു യുവാക്കള്‍ പോലിസ് അറസ്റ്റു ചെയ്തു. ഇവരെ ചോദ്യംചെയ്തതിനു ശേഷം വിട്ടയച്ചു. ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും ഹോട്ടല്‍ തീപ്പിടുത്തവുമായി ബന്ധമില്ലെന്നും ചോദ്യം ചെയ്യലില്‍ വെളിപ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ വിട്ടയച്ചത്.

വെള്ളാപ്പള്ളി വിശ്വസിക്കാവുന്ന നേതാവ്: കുമ്മനം രാജശേഖരന്‍

വെള്ളാപ്പള്ളി നടേശന്‍ വിശ്വസിക്കാവുന്ന നേതാവാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. കേരളത്തില്‍ മൂന്നാംമുന്നണിക്കുള്ള ചര്‍ച്ചകള്‍ വെള്ളാപ്പള്ളിയുമായി ഉടന്‍ നടത്തുമെന്നും കുമ്മനം വ്യക്തമാക്കി. ആറന്മുള വിമാനത്താവളം ആരുവിചാരിച്ചാലും നടക്കില്ലെന്നും വിമാനത്താവളം നിര്‍മിക്കാന്‍ പത്തനംതിട്ടയില്‍ വേറെ സ്ഥലങ്ങളുണ്ടെന്നും കുമ്മനം പറഞ്ഞു.

വിചാരണവേളയില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ മജിസ്‌ട്രേറ്റ് കുറിച്ചെടുത്തിരുന്നുവെന്ന് സരിത

വിചാരണവേളയില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ മജിസ്‌ട്രേറ്റ് എന്‍.വി.രാജു കുറിച്ചെടുത്തിരുന്നുവെന്ന് സരിത സോളര്‍ കമ്മിഷനു മൊഴിനല്‍കി. കോടതി നടപടികള്‍ രേഖപ്പെടുത്തുന്ന തിരക്കിലായതിനാല്‍ താന്‍ പേരുകള്‍ ശ്രദ്ധിച്ചില്ലെന്നാണ് മജിസ്‌ട്രേറ്റിന്റെ നിലപാട്. തന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത മുഴുവന്‍ സാധനങ്ങളും പോലീസ് മഹസറില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും സരിത സോളാര്‍ കമ്മീഷന് മൊഴി നല്‍കി. ലാപ്‌ടോപ്പും കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കും ഉള്‍പ്പടെയുള്ള സാധനങ്ങളാണ് ഇത്തരത്തില്‍ കൊണ്ടുപോയതെന്ന്് സരിത പറഞ്ഞു.