ജാതിപ്പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ല: പാര്‍വ്വതി

ജാതിപ്പേരില്‍ അറിയപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് നടി പാര്‍വ്വതി. തന്റെ പേര് പാര്‍വ്വതി എന്നാണെന്നും പാര്‍വ്വതി മേനോന്‍ എന്നറിയപ്പെടുന്ന നടി വ്യക്തമാക്കി. കഴിഞ്ഞ പത്ത് വര്‍ഷമായി തെറ്റായ പേരിലാണ് താന്‍ അറിയപ്പെടുന്നത്. എന്നാല്‍ ഒരിക്കലും ജാതിപ്പേരില്‍ അറിയപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ദയവു ചെയ്ത് തന്റെ പേരിനൊപ്പം മേനോന്‍ ചേര്‍ക്കരുതെന്നും പാര്‍വ്വതി ആവശ്യപ്പെട്ടു. ഇക്കാര്യം മാധ്യമങ്ങളും സിനിമാ പ്രവര്‍ത്തകരും മനസ്സിലാക്കണമെന്നും പാര്‍വ്വതി പറഞ്ഞു. ഇവരുടെയെല്ലാം സഹായം ഇക്കാര്യത്തില്‍ തനിക്ക് വേണമെന്നും പാര്‍വതി പറഞ്ഞു. കോഴിക്കോട് ബാര്‍ അസോസിയേഷന്‍ നല്‍കിയ സ്വീകരണത്തില്‍ […]

രണ്ടു ലക്ഷം രൂപ സ്ത്രീധനം നല്‍കിയില്ല: വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി

രണ്ടു ലക്ഷം രൂപ സ്ത്രീധനമായി നല്‍കിയില്ലെന്നാരോപിച്ച് വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി. ഉത്തര്‍പ്രദേശില്‍ നിന്നുള്ള പുഷ്‌പേന്ദ്രയാണ് സ്ത്രീധനം ലഭിക്കാത്തതിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് പിന്മാറിയത്. സംഭവത്തെത്തുടര്‍ന്ന് വധുവിന്റെ സഹോദരന്‍ ഇയാള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തു. നവംബര്‍ 25നാണ് വിവാഹം നിശ്ചയിച്ചിരുന്നത്.

8.51 കോടി രൂപ ചെലവില്‍ 5 ആശുപത്രി കെട്ടിടങ്ങള്‍ നിര്‍മിക്കും -മന്ത്രി

മത്സ്യഗ്രാമങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായി എറണാകുളം ജില്ലയില്‍ 8.51 കോടി രൂപ ചെലവില്‍ അഞ്ച് ആശുപത്രി കെട്ടിടങ്ങള്‍ നിര്‍മിക്കുമെന്ന് മന്ത്രി കെ. ബാബു അറിയിച്ചു. ഇവയില്‍ ചിലതിന്റെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. പൂത്തോട്ടയിലെ പബ്ലിക് ഹെല്‍ത്ത് സെന്ററില്‍ പുതിയ ഐപി ബ്ലോക്കിന്റെ നിര്‍മാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ തന്നെ 2.07 കോടി രൂപയുടെ 11 സമാന പദ്ധതികള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മൈക്രോമാക്‌സ് ഇനി മുഴുവന്‍ ഫോണുകളും ഇന്ത്യയില്‍ നിര്‍മിക്കും

മൈക്രോമാക്‌സ് ഇനി മുഴുവന്‍ ഫോണുകളും ഇന്ത്യയില്‍ നിര്‍മിക്കും. 2018 ഓടെ മൈക്രോമാക്‌സിന്റെ എല്ലാ ഫോണുകളും ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനാണ് കമ്പനിയുടെ നീക്കം. ചൈനയില്‍ നിന്നും ഇന്ത്യയില്‍ ഉത്പാദനം മാറ്റുന്നതോടെ ഫോണിന്റെ വിലനിലവാരത്തില്‍ വലിയ കുറവ് വരാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. ചൈനയിലെ ലേബര്‍ ചാര്‍ജ് കൂടുതലാണെന്നും മൈക്രോമാക്‌സിന്റെ മൂന്നിലൊന്നും പ്രൊഡക്ടുകളും അസമ്പിള്‍ ചെയ്യുന്നത് ഇന്ത്യയില്‍ തന്നെയാണെന്നും രാഹുല്‍ ശര്‍മ അറിയിച്ചു. അടുത്ത ഒരു വര്‍ഷത്തോടെ തന്നെ ഉത്പാദനം മുഴുവനായും ഇന്ത്യയില്‍ ആക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം അറിയിച്ചു.

നിരോധനം മണിക്കൂറുകള്‍ മാത്രം: വാട്‌സാപ്പ് നിരോധനം ബ്രസീലിന് പിന്‍വലിക്കേണ്ടിവന്നു

ക്രിമിനല്‍ നടപടികളുമായി സഹകരിച്ചില്ലെന്ന കാരണത്താല്‍ പ്രമുഖ ചാറ്റിങ് ആപ്ലിക്കേഷനായ വാട്‌സാപ്പിന് ബ്രസീല്‍ കോടതി ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. രണ്ട് ദിവസമാണ് സര്‍ക്കാര്‍ വാട്‌സാപ്പിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ജനങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ അധികാരികള്‍ നിരോധനം പിന്‍വലിക്കുകയായിരുന്നു. 48 മണിക്കൂര്‍ പ്രഖ്യാപിച്ച നിരോധനം 12 മണിക്കൂര്‍ മാത്രമാണ് നിലനിന്നത്. അതേസമയം ബ്രസീലില്‍ വാട്‌സാപ്പ് ഓണ്‍ലൈനില്‍ തിരികെയെത്തിയതായി വാട്‌സാപ്പിന്റെ മുഖ്യ പ്രോമോട്ടര്‍മാരിലൊരാളായ ഫേസ്ബുക്ക് ഉടമ മാര്‍ക് സക്കര്‍ബര്‍ഗ് ഫേസ്ബുക്കിലൂടെ അറിയിച്ചു. ജനങ്ങള്‍ ശബ്ദമുയര്‍ത്തിയതാണ് നിരോധനം പിന്‍വലിക്കാന്‍ കാരണമെന്ന് […]

330 കോടിയ്ക്ക് ‘ഇന്ദുലേഖ’യെ യൂണിലിവര്‍ വാങ്ങുന്നു.

കേരളത്തിലെ പ്രമുഖ ബ്രാന്റ് ആയ ഇന്ദുലേഖയെ അന്താരാഷ്ട്ര കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണി ലിവര്‍ വാങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. 330 കോടി രൂപയ്ക്കാണ് ഇടപാട് നടക്കുന്നതെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ദുലേഖ, വയോധ എന്നിവയുടെ ട്രേഡ് മാര്‍ക്കുകളും ഉത്പാദന സാങ്കേതിക വിദ്യയും ഇനി യൂണി ലിവറിന് സ്വന്തമാകും. ആദ്യ ഘട്ടത്തില്‍ 330 കോടി രൂപയായിരിയ്ക്കും നല്‍കുക. പിന്നീട് വാര്‍ഷിക പ്രാദേശിക വില്‍പനയുടെ 10 ശതമാനം വീതം ഇപ്പോഴത്തെ ഉടമകള്‍ക്ക് നല്‍കും.

അമേരിക്കയും ക്യൂബയും വ്യോമഗതാഗതം പുനസ്ഥാപിക്കുന്നു

54 വര്‍ഷത്തെ പിണക്കം അവസാനിപ്പിച്ച് നയതന്ത്ര ബന്ധം പുനസ്ഥാപിച്ച അമേരിക്കയും ക്യൂബയും കൊമേഴ്‌സ്യല്‍ ഫ്‌ളൈറ്റുകളുടെ സര്‍വീസ് പുനസ്ഥാപിക്കുന്നു. ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ഇരു രാഷ്ട്രങ്ങളുടെയും പ്രതിനിധികള്‍ പറഞ്ഞു. നിലവില്‍ ചാര്‍ട്ടര്‍ വിമാനങ്ങളെയും മറ്റു രാഷ്ട്രങ്ങളെ ആശ്രയിച്ചാണ് അമേരിക്കയിലെയും ക്യൂബയിലെയും ജനങ്ങള്‍ പരസ്പരം യാത്ര ചെയ്യുന്നത്. ഇരു രാഷ്ട്രങ്ങള്‍ക്കിടയിലെ യാത്രക്കാരുടെ എണ്ണം 50 ശതമാനമായി വര്‍ധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗതാഗതം പുനസ്ഥാപിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. കരാര്‍ നിലവില്‍ വന്നാല്‍ പ്രതിദിനം ഒരു ഡസന്‍ […]

ഇന്ത്യയിലെ റെയില്‍വേ സ്റ്റേഷനുകളില്‍ ഗൂഗിളിന്റെ സൗജന്യ വൈഫൈ

2016 അവസാനത്തോടെ രാജ്യത്തെ 100 റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ ഹൈസ്പീഡ് വൈഫൈ സൗകര്യം നടപ്പിലാക്കാൻ ഗൂഗിൾ. വരുന്ന മൂന്നുവര്‍ഷത്തിനുള്ളില്‍ ഇ്ന്ത്യയിലെ ഗ്രാമീണ മേഖലയിലെ സ്ത്രീകള്‍ക്കിടയിലും ആയിരക്കണക്കിന് ഗ്രാമീണര്‍ക്കിടയിലും ഇന്റര്‍നെറ്റ് ഉപയോഗം വ്യാപിപ്പിക്കുമെന്ന് ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെ. രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സൗകര്യം നല്‍കുന്ന റെയില്‍വയര് വൈഫൈ പദ്ധതിക്കുവേണ്ടി ഇന്ത്യന്‍ റെയില്‍വേയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ സൗജന്യമാക്കുന്നതിന്റെ ആദ്യപടിയെന്ന നിലയില്‍ 2016 ജനുവരിയില്‍ മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ […]

പിണറായിയുമായി പിസി ജോര്‍ജ് കൂടിക്കാഴ്ച നടത്തി

ഇടതു മുന്നണി പ്രവേശം ചര്ച്ച ചെയ്യാൻ പിസി ജോര്‍ജ് പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. എകെജി സെന്ററിലായിരുന്നു കൂടിക്കാഴ്ച. മുന്നണിപ്രവേശം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പിണറായി ഉറപ്പുനല്‍കിയതായി പിസി ജോര്‍ജ് പറഞ്ഞു. പിസി ജോര്‍ജുമായുളള സഹകരണം ശക്തിപ്പെടുത്തുന്ന കാര്യം ആലോചിച്ചു തീരുമാനിക്കുമെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇടതുമുന്നണി പ്രവേശം സാധ്യമാക്കണമെന്നാവശ്യപ്പെട്ടാണ് പിസി ജോര്‍ജ് പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയത്. ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പിണറായി വിജയന്‍ ഉറപ്പുനല്‍കിയതായി പിസി ജോര്‍ജ് വ്യക്തമാക്കി.

2 ലക്ഷത്തിന് മുകളിലുള്ള പണമിടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു

2 ലക്ഷത്തിന് മുകളിലുള്ള പണമിടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുന്നതിനാണ് പുതിയ നടപടിയെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു . ജനുവരി 1 മുതല്‍ 2 ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകള്‍ പാന്‍ കാര്‍ഡില്ലാതെ നടത്താന്‍ കഴിയില്ല. 2015-16 ബജറ്റില്‍ ഒരു ലക്ഷത്തിന് മുകളിലുള്ള എല്ലാ പണമിടപാടുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കുറഞ്ഞ പരിധിക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത് ഇടപാടുകളെ ബാധിക്കുമെന്ന് വ്യാപാര വ്യാവസായിക മേഖലകളെ പരാതികളെ തുടര്‍ന്നാണ് പരിധി […]