വിട!!! ഗൂഗിള്‍ റീഡര്‍ July 1 വരെ മാത്രം

ഗൂഗിള്‍ പ്രമുഖ സേവനങ്ങളില്‍ ഒന്ന് കൂടി നിര്‍ത്തുന്നു, ഗൂഗിള്‍ റീഡര്‍. ഗൂഗിള്‍ റീഡറില്‍ ഉപയോക്താക്കള്‍ക്ക് താല്പര്യം കുറഞ്ഞു വന്നതാണ് ഈ സേവനം പിന്‍വലിക്കാന്‍ കാരണമെന്നാണ് കമ്പനി പറയുന്നത്. വെബ് അധിഷ്ടിതമായി പ്രവര്ത്തിക്കുന്ന ഫീഡ് റീഡറുകളില്‍ ഗൂഗിള്‍ റീഡര്‍ തുടക്കം മുതല്‍ തന്നെ മുന്‍പന്തിയില്‍ തന്നെയായിരുന്നു. 2005 ലായിരുന്നു ഗൂഗിള്‍ റീഡര്‍ ലഭ്യമായിരുന്നത്, നാളിതുവരെ തികച്ചും സൌജന്യമായാണ് ഈ സേവനം ലഭിച്ചിരുന്നത്.

ഗൂഗിള്‍ റീഡരില്‍ നമുക്ക് ഇഷ്ടമുള്ള വെബ്‌സൈറ്റുകളിലെ ഫീഡ് അഡ്രസ് കൊടുക്കുകയാണെങ്കില്‍ നിശ്ചിത ഇടവേളകളില്‍ ആ വെബ് സൈറ്റില്‍ വരുന്ന മാറ്റങ്ങള്‍ ഗൂഗിള്‍ റീഡരില്‍ കാണാന്‍ കഴിയും. തുടക്കം മുതല്‍ കോടിക്കണക്കിനു ആള്ക്കാരാണ് ഈ സേവനം ഉപയോഗിച്ചിരുന്നത്. എന്തായാലും ജുലൈ ഒന്നിന് മുമ്പായി ഉപയോക്താക്കള്‍ അവരുടെ ഡാറ്റ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണമെന്ന് ഗൂഗിള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Google Reader

ഈ അടുത്താണ് ഗൂഗിള്‍ മറ്റു ചില സൗജന്യ സേവനങ്ങള്‍ നിരത്തിയത്‌- iGoogle, Google Mini, Google Talk Chatback, Google Video.

Facebook Comments