നൗഷാദ് യുവതലമുറയ്ക്ക് മാതൃക; വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച കോഴിക്കോട്ടെ ഓട്ടോ ഡ്രൈവര്‍ നൗഷാദിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ വര്‍ഗീയ പരാമര്‍ശം ഫേസ്ബുക്ക് പോസ്റ്റിലൂടെ നൗഷാദിനെ മഹാനാക്കി വെള്ളാപ്പള്ളി സ്വയം തിരുത്തി.

വെള്ളാപ്പള്ളിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:

കഴിഞ്ഞ ദിവസം കോഴിക്കോട് രണ്ട് സഹോദര ജീവനുകള്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍ ജീവന്‍ വെടിഞ്ഞ നൗഷാദ് എന്ന യുവാവ് ഇന്നത്തെ യുവ തലമുറക്ക് മാത്രുകയാണ്.മനുഷ്യന്‍ പ്രാണവായുവിനായി പിടയുന്ന നേരത്ത് മറ്റോന്നും ആലോചിക്കാതെ സഹോദരങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച് ഇഹലോകവാസം വെടിഞ്ഞ ആ യുവാവിന്റെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുന്നു.

നൗഷാദിന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ധേഹത്തിന്റെ കുടുംബത്തിന് ഗവണ്മെന്റ് ആനുകൂല്യങ്ങള്‍ നല്കിയതില്‍ എനിക്കും എന്റെ പ്രസ്ഥാനത്തിനും സന്തോഷം മാത്രമേയുള്ളു.ഈ സഹായവിതരണത്തിന് തയ്യാറായ ഗവണ്മെന്റ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഷോക്കേറ്റ് മരിച്ച ആദിവാസി കുടുംബങ്ങളോടും , അതിര്‍ത്തിയില്‍ ജീവന്‍ വെടിഞ്ഞ ധീരജവാന്റെ കുടുംബത്തിനോടും ഈ നിലപാട് സ്വീകരിക്കാന്‍ വിമുഖത കാട്ടുന്നതിനെ അപലപിക്കുക മാത്രമാണു ഞാന്‍ ഉദ്ധേശിച്ചത്. അതിനെ തങ്ങളുടെ ഗൂഡലക്ഷ്യങ്ങള്‍ക്ക് വേണ്ടി വളച്ചൊടിച്ച ചാനല്‍ സുഹ്രുത്തുക്കള്‍ ഒന്നു മാത്രം അറിയുക.ഞാന്‍ എന്ന വ്യക്തിയെ കരിവാരി തേക്കാനുള്ള ശ്രമത്തിനപ്പുറം നിങ്ങളുടെ ചര്‍ച്ചയില്‍ നീറിപ്പുകയുന്നത് ആ ധീരയുവാവിന്റെ കുടുംബവും കൂടിയാണു.

എന്റെ വാക്കുകളെ മനപൂര്‍വ്വം മത സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ വളച്ചൊടിച്ച മാദ്ധ്യമങ്ങളും ചില രാഷ്ട്രിയക്കാരും തങ്ങളുടെ നീചമായപ്രവര്‍ത്തിയിലൂടെ ആ കുടുംബത്തിനെ വേദനിപ്പിക്കുകയാണ് ചെയ്യുന്നത്.

Facebook Comments