നിരോധനം മണിക്കൂറുകള്‍ മാത്രം: വാട്‌സാപ്പ് നിരോധനം ബ്രസീലിന് പിന്‍വലിക്കേണ്ടിവന്നു

ക്രിമിനല്‍ നടപടികളുമായി സഹകരിച്ചില്ലെന്ന കാരണത്താല്‍ പ്രമുഖ ചാറ്റിങ് ആപ്ലിക്കേഷനായ വാട്‌സാപ്പിന് ബ്രസീല്‍ കോടതി ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. രണ്ട് ദിവസമാണ് സര്‍ക്കാര്‍ വാട്‌സാപ്പിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ജനങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ അധികാരികള്‍ നിരോധനം പിന്‍വലിക്കുകയായിരുന്നു. 48 മണിക്കൂര്‍ പ്രഖ്യാപിച്ച നിരോധനം 12 മണിക്കൂര്‍ മാത്രമാണ് നിലനിന്നത്. അതേസമയം ബ്രസീലില്‍ വാട്‌സാപ്പ് ഓണ്‍ലൈനില്‍ തിരികെയെത്തിയതായി വാട്‌സാപ്പിന്റെ മുഖ്യ പ്രോമോട്ടര്‍മാരിലൊരാളായ ഫേസ്ബുക്ക് ഉടമ മാര്‍ക് സക്കര്‍ബര്‍ഗ് ഫേസ്ബുക്കിലൂടെ അറിയിച്ചു. ജനങ്ങള്‍ ശബ്ദമുയര്‍ത്തിയതാണ് നിരോധനം പിന്‍വലിക്കാന്‍ കാരണമെന്ന് പറഞ്ഞ സക്കര്‍ബര്‍ഗ്, പ്രശ്‌നം പരിഹരിക്കാന്‍ സഹായിച്ച എല്ലാവരോടും നന്ദിയറിയിച്ചു.
whatsapp

Facebook Comments